മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചോ? മാനാട് നിരോധിക്കണം!

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി പുറത്തിറക്കിയ തമിഴ് ചിത്രം മാനാടിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും മറുഭാഗത്ത് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. ചിത്രത്തിന് എതിരെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച രംഗത്തെത്തി എന്നാണ് പുറത്ത്…

വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പുവിനെ നായകനാക്കി പുറത്തിറക്കിയ തമിഴ് ചിത്രം മാനാടിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും മറുഭാഗത്ത് ചിത്രത്തിന് എതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. ചിത്രത്തിന് എതിരെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച രംഗത്തെത്തി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ചിത്രത്തില്‍ മുസ്‌ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആയതിനാല്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യുകയോ തമിഴ്‌നാട്ടില്‍ നിരോധിക്കുകയോ ആണ് വേണ്ടതെന്നും ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയില്‍ പറഞ്ഞിരിക്കുകയാണ്. അതേസമയം ചിമ്പു എന്ന നായകന്റെ ശക്തമായ ഒരു തിരിച്ചുവരവ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സമ്മാനിച്ച ഒരു സിനിമകൂടിയായിരുന്നു മാനാട്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രിതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം കൂടുതല്‍ വിവാദങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കാഴച്ചയാണ് കാണുന്നത്. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ തൊപ്പി വച്ചവരും കാവിയുടുത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ രംഗം സമൂഹത്തിന്റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. 1998ല്‍ ഡിഎംകെ ആയിരുന്നു അധികാരത്തില്‍.

കോയമ്പത്തൂര്‍ സ്‌ഫോടനം ഇന്ന് ഒരു സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സമയത്ത് അത് ആവശ്യമായ രീതിയില്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ട്’, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഉടനടി ഇടപെടണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടിരിക്കുകയാണ്.

.