ബാങ്ക് കൊള്ളക്കാരനെന്നു കരുതി പ്രശസ്ത സംവിധായകനെ അറസ്റ്റു ചെയ്തു

ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലര്‍ അറസ്റ്റിലായി. ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ചാണ് സൂപ്പര്‍ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിന്റെ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നാണ് സംവിധായകനെ പൊലീസ് പിടികൂടിയത്. മാസ്‌കും സണ്‍ഗ്ലാസും…

ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലര്‍ അറസ്റ്റിലായി. ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ചാണ് സൂപ്പര്‍ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിന്റെ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നാണ് സംവിധായകനെ പൊലീസ് പിടികൂടിയത്.

മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണ് അദ്ദേഹം ബാങ്കിലെത്തിയത്. 12,000 ഡോളര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനായിരുന്നു റയാന്‍ എത്തിയിരുന്നത്. താന്‍ പിന്‍വലിക്കുന്ന പണം എത്രയാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാനായി ബാങ്കിലെ ജീവനക്കാരന് താരം ഒരു കുറിപ്പ് നല്‍കിയിരുന്നു. തന്റെ അക്കൗണ്ടില്‍ നിന്നും 12000 ഡോളര്‍ പിന്‍വലിക്കണമെന്നും എന്നാല്‍ മറ്റുള്ളവരെ കാണിക്കാതെ പണം എണ്ണണം എന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്.

എന്നാല്‍ ഇതോടെ റയാന്‍ കൊള്ളയടിക്കാന്‍ എത്തിയതാണെന്ന് ജീവനക്കാരന്‍ തെറ്റിദ്ധരിച്ച് പൊലീസിനെ വിളിക്കുകയായിരുന്നു. ബാങ്കില്‍ പൊലീസെത്തി റയാനെ കൈവിലങ്ങ് വച്ച് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ പിന്നീടാണ് അറസ്റ്റു ചെയ്തത് ആരെയാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. അദ്ദേഹത്തിന് ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസിന് അബദ്ധം മനസ്സിലായത്. അദ്ദേഹത്തെ ഉടന്‍ തന്നെ വിട്ടയക്കുകയും ചെയ്തു. സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റലാന്റാ പോലീസും സംവിധായകനോട് മാപ്പ് പറഞ്ഞു. അതേസമയം സംഭവത്തിനെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്.