രശ്മികയുടേയും വരുണിന്റേയും അറബിക്കുത്ത്; വീഡിയോ വൈറല്‍

വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിന് ചുവടുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയും നടന്‍ വരുണ്‍ ധവാനും അറബിക്കുത്തിന് ചുവടുവെച്ചിരിക്കുകയാണ്. രണ്ട് മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം…

വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിന് ചുവടുവെച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയും നടന്‍ വരുണ്‍ ധവാനും അറബിക്കുത്തിന് ചുവടുവെച്ചിരിക്കുകയാണ്. രണ്ട് മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

https://www.instagram.com/reel/Ca6ij2RAOTQ/?utm_source=ig_embed&ig_rid=09bc3ad8-ccf4-4f18-b39f-8491d7e066ab

ബീച്ചില്‍ നിന്നുകൊണ്ട് അതിമനോഹരമായാണ് ഇരുവരും ചുവടുവയ്ക്കുന്നത്. യോ ഹബീബൂ, മണലില്‍ ഡാന്‍സ് കളിക്കുന്നതിനെക്കുറിച്ച് എന്ന അടിക്കുറിപ്പിലാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ബോളിവുഡിലേക്ക് അരങ്ങേറുകയാണ് നടി രശ്മിക ഇപ്പോള്‍. അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈയിലൂടെയാണ് താരം ബോളിവുഡിലെത്തുന്നത്. കൂടാതെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി മിഷന്‍ മജ്നുവിലും അഭിനയിക്കുന്നുണ്ട്..