‘ആടുജീവിത’ത്തിൽ അങ്ങനൊരു രംഗം എടുത്തിരുന്നെങ്കിൽ അതിന്റെ വൈകാരികമുള്ള രംഗങ്ങളുടെ തുടർച്ചയും എടുക്കേണ്ടി വന്നേനെ, ബ്ലെസ്സി 

ബ്ലെസ്സി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ വമ്പൻ ഹിറ്റ് ചിത്രമായ ആട് ജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബ്ലെസ്സി ഈ ചിത്രത്തിൽ ഒരു കൗതുകരമായ ഒരു സീൻ ഉണ്ടായിരുന്നു അത്…

ബ്ലെസ്സി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ വമ്പൻ ഹിറ്റ് ചിത്രമായ ആട് ജീവിതം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബ്ലെസ്സി ഈ ചിത്രത്തിൽ ഒരു കൗതുകരമായ ഒരു സീൻ ഉണ്ടായിരുന്നു അത് വേണ്ടാന്ന് വെക്കാനുള്ള കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, മൂന്നു മണിക്കൂർ ഉള്ള ഈ സിനിമയിൽ എല്ലാ സീനും ഉൾപെടുത്തുക എന്നത് തന്നെ പ്രയാസകരമാണ്

ബെന്ന്യമിൻ എഴുതിയ ആടുജീവിതം എന്ന പുസ്തകത്തിൽ അതുൾപ്പെടുത്തിയിട്ടുണ്ട്, അതിലെ ഒരു കൗതുകകരമായ ഒരു സീൻ എന്ന് പറയുന്നത് നജീബ് ആടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭാഗമാണ്, ഇത് പുസ്തകം വായിച്ചവർക്ക് അറിയാം, പക്ഷെ സിനിമയിൽ കണ്ടിവ്യുനിറ്റി വളരെ പ്രധാനമാണ് എന്നാൽ നോവലിൽ അങ്ങനെയില്ല, ആ ഒരു രംഗം ചിത്രത്തിൽ ഉൾപ്പെടുത്തിയാൽ അതിന്റെ വൈകാരികമായുള്ളതുടർച്ചയും വേണ്ടി വരും

ഒരിക്കലും ഞാനും ബെന്യാമിനും നോവലിലെ എല്ലാം സിനിമയിൽ ഉൾപ്പെടുത്താം എന്നൊരു എഗ്രിമെന്റില്ല, ഞാൻ സൈനു എന്ന പെണ്ണിനെ നെഞ്ചിലേറ്റുന്ന നജീബിനെയാണ് സിനിമയിൽ കാണിച്ചത്, സിനിമയിൽ കണ്ടിന്യുറ്റി ഉണ്ടാവണം, ഒരു സാധനം ചെയ്യുകയാണെങ്കിൽ അതിന്റെ ഹൃദയഭാരത്തിലാവണം അടുത്ത സീൻ ഉണ്ടാവേണ്ടത്. ഇവിടെ ഇമോഷണൽ കണ്ടിന്യുവിറ്റി ആവശ്യമാണ് , അതാണ് ചിത്രത്തിലുള്ളതും, ഇപ്പോൾ ആടുമായുള്ള ലൈംഗിക ബന്ധം നജീബ് നടത്തിയിട്ടുണ്ടെങ്കിൽ തീർച്ചയായും പിന്നീടതിന് തുടർച്ച വേണ്ടിവരും, പിനീടൊരു കാത്തിരിപ്പിന് ധാരണ ഉണ്ടാവില്ല ബ്ലെസി പറയുന്നു