അങ്ങനെ ബ്ലെസ്സ്‌ലിയും ഡെയ്‌സിയും ഒന്നിച്ചു…! ചിത്രങ്ങള്‍ വൈറലാകുന്നു!

ബിഗ് ബോസ് താരങ്ങളായ ഡെയ്‌സിയും ബ്ലെസ്സ്‌ലിയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിക്കുന്ന പരിപാടിയ്ക്ക് വേണ്ടി കഴിഞ്ഞ ദിവസം താരങ്ങളെല്ലാം എത്തിയിരുന്നു, അവിടെ വെച്ച് എടുത്ത ഫോട്ടോകളാണ് ബ്ലെസ്സ്‌ലി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് വീടിനുള്ളില്‍ വെച്ച് ബ്ലെസ്സ്‌ലിയും ഡെയ്‌സിയും തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ ഷോയുടെ അവസാനമായതോടെ ബ്ലെസ്സ്‌ലിയോട് തനിക്ക് വിരോധം ഒന്നും ഇല്ലെന്ന് പറഞ്ഞ് ഡെയ്‌സി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശത്രുത മറന്ന് ഇരുവരും ഒന്നായ വിവരം ആരാധകരും ആഘോഷമാക്കുകയാണ്. ഒരുമിച്ചു പഠിച്ചു! ഒരുമിച്ചു വളരും.. കുറേ നാള്‍ അടികൂടി.. ഇനി കുറച്ചു സ്‌നേഹിക്കട്ടേ..

നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് കുറിച്ചാണ് ബ്ലെസ്സ്‌ലി ഈ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ധന്യമേരി വര്‍ഗീസ്, റിയാസ്, സൂരജ് എന്നിവര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് വീടിനുള്ളില്‍ ആയിരിക്കെ ഏറ്റവും കൂടുതല്‍ തമ്മില്‍ വഴക്ക് കൂടിയ രണ്ട് പേരാണ് ഡെയ്‌സിയും ബ്ലെസ്സ്‌ലിയും. ഒരിക്കല്‍ ഒരു പ്രശ്‌നത്തില്‍ ബ്ലെസ്സ്‌ലിയുടെ വീട്ടുകാരേയും പരാമര്‍ശിച്ച ഡെയ്‌സി പുറത്ത് എത്തി എല്ലാത്തിനും മാപ്പ്

പറഞ്ഞിരുന്നു. ബ്ലെസ്സ്‌ലിയുടെ വീട്ടുകാരെ പറഞ്ഞത് തെറ്റായി പോയി എന്നും താരം പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പിണക്കങ്ങള്‍ എല്ലാം മറന്ന് ഇരുവരും ഒന്നായി മാറിയിരിക്കുകയാണ്.

Previous articleട്രെയിലറും സിനിമയും തമ്മില്‍ ഒരു ബന്ധവും ഇല്ല..! പവര്‍സ്റ്റാര്‍ ട്രെയിലറിന് ആരും മാര്‍ക്കിടേണ്ടെന്ന് സംവിധായകന്‍!
Next articleറോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു!!! ഉദ്ഘാടനത്തിന് പോകും വഴി അപകടം