‘ചെമ്പന്‍ വിനോദൊക്കെ കഥാപാത്രമായി ജീവിക്കുകയായിരുന്നു, ലുക്മാന്‍ പതിവുപോലെ ഈ സിനിമയിലും ഗംഭീരമാക്കി’

ലുക്മാന്‍ , ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ചക്കള്ള കോക്കാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തലമൊട്ടയടിച്ചാണ് ചെമ്പന്‍. വേറിട്ട ലുക്കില്‍ ലുക് മാനും മറ്റ് താരങ്ങളും . ചെമ്പന്റെ സഹോദരനും അങ്കമാലി ഡയറീസ് എന്ന…

ലുക്മാന്‍ , ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഞ്ചക്കള്ള കോക്കാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തലമൊട്ടയടിച്ചാണ് ചെമ്പന്‍. വേറിട്ട ലുക്കില്‍ ലുക് മാനും മറ്റ് താരങ്ങളും . ചെമ്പന്റെ സഹോദരനും അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി മാറുകയും ചെയ്ത ഉല്ലാസ് ചെമ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പൊറാട്ട് എന്ന കലാരൂപം ആസ്പദമാക്കിയാണ് ഒരുക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധയേമാകുന്നത്. ‘ചെമ്പന്‍ വിനോദൊക്കെ കഥാപാത്രമായി ജീവിക്കുകയായിരുന്നു, ലുക്മാന്‍ പതിവുപോലെ ഈ സിനിമയിലും ഗംഭീരമാക്കി’എന്ന് ബോബസ് രാജ് മൂവീ ഗ്രുപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

അഞ്ചരക്കള്ളകോക്കാന്‍ ??
1990കളിലെ കാസര്‍കോടിലെ കാളഹസ്തിയാണ് കഥാപശ്ചാത്തലം… അന്നത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം വ്യക്തമായി അടയാളപ്പെടുത്തിക്കൊണ്ട് തന്നെയാണ് സിനിമ ആരംഭിക്കുന്നത്.
ഇലക്ഷന്‍ അടുത്തുനില്‍ക്കുന്ന സമയം…
നാട്ടിലെ പ്രമാണിയും പാര്‍ട്ടിക്കാരനും ഒക്കെയായ ചാപ്ര യെ ആരോ കൊലപ്പെടുത്തുന്നു. ത്രികോണാകൃതിയിലുള്ള ഒരായുധം കൊണ്ട് കുത്തിയാണ് ചാപ്ര മരണപ്പെട്ടിരിക്കുന്നത്. ആരാണത് ചെയ്തതെന്നോ ആ ആയുധമെന്താണെന്നോ ആര്‍ക്കുമറിയില്ല.
ചാപ്രയുടെ കൊലപാതകം ആളിക്കത്തുമ്പോള്‍ കാളഹസ്തി പോലീസ് സ്റ്റേഷനില്‍ ഫസ്റ്റ് പോസ്റ്റിംഗ് ലഭിച്ച ജോലിക്കായെത്തുന്ന വസുദേവിന്റെ കഥയും പറഞ്ഞ്‌കൊണ്ടാണ് ചിത്രം മുന്നോട്ട് പോകുന്നത്.
പടത്തിന്റെ ടൈറ്റില്‍ കേള്‍ക്കുമ്പോള്‍ തോന്നുന്ന ക്യൂരിയോസിറ്റി സിനിമയിലുടനീളം നിലനിര്‍ത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ഒരു LJP പടം ഒക്കെ കാണുമ്പോ എന്ന ഫീല്‍ ആണ് പടം എനിക്ക് തന്നത്. മേക്കിങ് ഒക്കെ കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടുവാണ്. ??
150 രൂപ കൊടുത്ത് ടിക്കറ്റെടുത്താല്‍ ആ പൈസ മുതലാവാന്‍ പടത്തിലെ ഫസ്റ്റ് ഫാഫിലെ ഒരു കള്ള് ഷാപ്പിലെ ഫൈറ്റ് സീന്‍ തന്നെ ധാരാളമാണ്.
ചെമ്പന്‍ വിനോദൊക്കെ കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോയി. ലുക്മാന്‍ പതിവുപോലെ ഈ സിനിമയിലും ഗംഭീരമാക്കിയിട്ടുണ്ട്.ചാപ്രയായി ശ്രീജിത്ത് രവിയും നന്നായിരുന്നു.
ഉറപ്പായും ഒരു തവണ ഒന്ന് തിയേറ്ററില്‍ കാണാനുള്ള എല്ലാ ചേരുവകളുമീ സിനിമയിലുണ്ട്. സിനിമ കണ്ടവര്‍ നിങ്ങളുടെ അഭിപ്രായം കമന്റില്‍ പറയണേ..