ആടുജീവിതത്തിലെ സംഭവം നടന്ന സംഭവമെന്ന് പറയുമ്പോൾ തനിക്ക് ഭയം ഉണ്ടകുന്നു,മണിരത്നം 

പ്രേക്ഷക പ്രശംസ നേടി ആട് ജീവിതം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുകയാണ്, ഈ ഒരു വേളയിൽ ആടുജീവിതത്തെ കുറിച്ച് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ബ്ലെസിക്ക് മണിരത്നം അയച്ചുകൊടുത്ത വാട്സപ്പിലാണ്…

പ്രേക്ഷക പ്രശംസ നേടി ആട് ജീവിതം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുകയാണ്, ഈ ഒരു വേളയിൽ ആടുജീവിതത്തെ കുറിച്ച് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ബ്ലെസിക്ക് മണിരത്നം അയച്ചുകൊടുത്ത വാട്സപ്പിലാണ് ഇങ്ങനൊരു കാര്യംപറയുന്നത്, ഈ സന്ദേശം ബ്ലെസി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്യ്തു മണിരത്നം പറഞ്ഞ വാക്കുകൾ.. അഭിനന്ദങ്ങൾ. താങ്കൾ എടുത്ത എഫേർട്ട് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം

ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണെന് പറയുമ്പോൾ തനിക്ക് ഭയം തോന്നുന്നു,കൂടാതെ പൃഥ്വിരാജിനെയും ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും മണിരത്നം അഭിനന്ദിക്കുകയും ചെയ്യ്തു. ഈ സിനിമ എങ്ങനെ നിങ്ങൾ സാദ്യമാക്കി എന്ന് മനസിലാകുന്നില്ല. മരുഭൂമിയുടെ കാടിന്യവും അതിന്റെ അക്രമാസക്തമായ ശാന്തതയും , അനന്തതയും അതുപോലെ കാണിക്കാൻ കഴിഞ്ഞു.

താങ്കളുടെയും,സുനിലിന്റെ വർക്ക് ഉചിതം തന്നെ, അതിനേക്കാൾ ഈ സംഭവം നടന്നിട്ടിട്ടുണ്ട് എന്ന് അറിഞപ്പോൾ ഭയം തോന്നുന്നു, അധികം സെന്റിമെന്റിൽ ആകാതെ അവസാനിപ്പിച്ചതിന് ഒരുപാട് നന്ദി. ഓൾ ദി ബെസ്റ്റ് എന്നാണ് മണിരത്നം കുറിച്ചിരിക്കുന്നത്, അതിനോടൊപ്പം ബ്ലെസി ഇതിന് മറുപടി നൽകിയത്, ഈ ചിത്രത്തിന്റെ ടീമംഗങ്ങൾക്കും, താങ്കളുടെ അഭിനന്ദനത്തിനും ഒരുപാട് നന്ദി പറയുന്നു എന്നാണ്