‘ഒടുക്കം ഒക്കെ എല്ലാവര്‍ക്കും ദഹിക്കണം എന്നില്ല, ഈ ചിത്രത്തിന് വേണ്ട ഏറ്റവും പെര്‍ഫെക്ട് ക്ലൈമാക്‌സ്’

രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകര്‍ഷി ചിത്രം ‘ആട്ടം’ ഒ.ടി.ടിയില്‍.ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് തുടരുകയാണ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. സമകാലിക മലയാള സിനിമ…

രാജ്യാന്തര മേളകളിലും തിയറ്ററുകളിലും മികച്ച പ്രതികരണം നേടിയ ആനന്ദ് ഏകര്‍ഷി ചിത്രം ‘ആട്ടം’ ഒ.ടി.ടിയില്‍.ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് തുടരുകയാണ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ചിത്രങ്ങളിലൊന്നായിരുന്നു ‘ആട്ടം’. സമകാലിക മലയാള സിനിമ വിഭാഗത്തിലായിരുന്നു ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മേളയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ചിത്രത്തിന് ലഭിച്ചു. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ ്ശ്രദ്ധേയമാകുന്നത്. ഒടുക്കം ഒക്കെ എല്ലാവര്‍ക്കും ദഹിക്കണം എന്നില്ല, ഈ ചിത്രത്തിന് വേണ്ട ഏറ്റവും പെര്‍ഫെക്ട് ക്ലൈമാക്‌സ് എന്നാണ് വിനോ ജോണ്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

Iffk അടക്കം നിരവധി ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായവും പുരസ്‌കാരവും നേടിയ ചിത്രം….
പല പല മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു ഡസനോളം ആളുകള്‍ ‘ അരങ്ങ് ‘ എന്ന നാടകഗ്രൂപ്പിന്റെ ഭാഗമായി ഒന്നിക്കുന്നത് പതിവാണ്.കലാകാരന്മാരാല്‍ നിറഞ്ഞു നില്‍ക്കുന്ന ആ ഗ്രൂപ്പില്‍ അന്ന് ഒരു കലാപം രൂപപ്പെടുന്നു ,ഒരുപക്ഷെ ‘അരങ്ങ്’ ന്ന് ഇനിയൊരു ഭാവി പോലും ഇല്ലാത്ത രീതിയിലേക്ക് പോകാവുന്ന ഒരു പ്രശ്‌നം, അതിനെ തുടര്‍ന്ന് സംഭവിക്കുന്ന ‘ആട്ട’ കലാശമാണ് സിനിമ പറയുന്നത്.
നമ്മുടെ പഴയ ’12 angry men’ എന്ന ചിത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ഈ പടം സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു മനുഷ്യന്റെ ചിന്താഗതികള്‍ അഭിപ്രായങ്ങള്‍ ഒക്കെ എങ്ങനെ മാറി മറിയുന്നു എന്ന് സംവിധായകന്‍ പറഞ്ഞു തരുകയാണ്,മാറുന്ന മലയാളസിനിമയില്‍ ഈ അടുത്ത കാലത്തു വന്ന ‘ A perfect screenplay ‘ എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.
കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട്,സറിന്‍ ശിഹാബ് തുടങ്ങിയ പരിചിത മുഖങ്ങള്‍ക്ക് അപ്പുറം ഒരുപിടി പുതു മുഖങ്ങളുടെ മിന്നുന്ന പ്രകടനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.
സിനിമ ത്രില്ലിങ്ങും അവസാനം വരെ നമ്മളെ പിടിച്ചു ഇരുത്തുന്നതിന്ന് അപ്പുറം പുരുഷാധിപത്യത്തെയും, ആണുങ്ങളുടെ ചിന്താഗതികള്‍ ,മനുഷ്യന്ന് മുന്നില്‍ പണവും സൗഭാഗ്യം വരുമ്പോള്‍ അവരുടെ സിന്താന്തങ്ങള്‍, സഹജീവികളോട് ഉള്ള പെരുമാറ്റം എങ്ങനെ വ്യതിചലിക്കുന്നുവെന്ന് തിരക്കഥ കൂടി എഴുതിയിരിക്കുന്ന സംവിധായകന്‍ ആനന്ദ് ഏകര്‍ഷി വളരെ ഭംഗിയായി പറഞ്ഞു വയ്ക്കുന്നുണ്ട്.
ഒടുക്കം ഒക്കെ എല്ലാവര്‍ക്കും ദഹിക്കണം എന്നില്ല, പക്ഷെ കാലം മാറുന്നതിന് ഒപ്പം സിനിമയും മാറുകയല്ലേ, ഈ ചിത്രത്തിന്ന് വേണ്ട ഏറ്റവും പെര്‍ഫെക്ട് ക്ലൈമാക്‌സ് ????… എല്ലാകാലത്തും ചര്‍ച്ച ചെയ്യപ്പെടും ഈ ‘ ആട്ടം ‘
ഒറ്റയിരുപ്പിന്ന് കാണാന്‍ ശ്രമിക്കുക.