റിവ്യൂവേഴ്സിനെ തീയറ്റർ പരിസരത്ത് കയറ്റില്ല; കേസെടുത്തതിന് നന്ദി അറിയിച്ച് നിർമ്മാതാക്കൾ,വീഡിയോ

തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ . തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് ആരോപണം ഉയർത്തിയിരിക്കുവാണ്  നിർമാതാവ് ജി.സുരേഷ് കുമാർ…

തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ . തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് ആരോപണം ഉയർത്തിയിരിക്കുവാണ്  നിർമാതാവ് ജി.സുരേഷ് കുമാർ , ഭാര്യയുടെ കെട്ടുതാലി പണയം വച്ചു വരെ സിനിമ എടുത്തവർ ഉണ്ട്‌. എന്ത് തോന്നിവാസവും വിളിച്ചു പറയണമെങ്കിൽ വേറെ വല്ല പണിക്കും പോയാൽ പോരെ എന്നും ജി.സുരേഷ് കുമാർ ചോദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്ന് വെച്ച് എന്ത്  തോന്നിവാസവുംപറയാമോ  എന്നും സുരേഷ് കുമാർ ചോദിക്കുന്നു. ഇത്തരത്തിൽ മോശം റിവ്യു പറയുന്നവരെ ഇനി തീയറ്റർ പരിസരത്ത് കയറ്റില്ലെന്നും പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി. ഒന്നാം തിയതി സിനിമ സംഘടനകൾ ഈ കാര്യങ്ങൾ ചർച്ച ചെയ്‌ത്‌ തീരുമാനം ഉണ്ടാക്കാനായി സംയുക്ത യോഗം ചേരും. തീയേറ്ററിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുന്നവയിൽ അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള സിനിമ റിവ്യൂകളാണ് തടയേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

അജ്ഞാതമായി നിൽക്കുന്നത് തെറ്റായ ഉദ്ദേശ്യത്തോടെ റിവ്യൂ നടത്താനാകും. ആരാണ് നടത്തുന്നതെന്നത് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വ്യാജ ഐഡിയിൽ നിന്നാണ് അപകീർത്തികരമായ റിവ്യൂ ഉണ്ടാകുന്നതെന്ന് അമിക്കസ് ക്യൂറി ശ്യാം പത്മൻ പറഞ്ഞു. ഇത്തരം മോശം വിലയിരുത്തലുകളാണ് പ്രശ്നമെന്ന് സർക്കാരും വിശദീകരിച്ചു. സിനിമയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം അപകീർത്തികരമെങ്കിൽ കേസെടുക്കാനാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവിയും രംഗത്ത് വന്നിരുന്നു. ഇതിനായി ഹൈക്കോടതിയിൽ പ്രത്യേക പ്രോട്ടക്കോൾ കൈമാറിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിർദേശത്തിലാണ് പോലീസ് പ്രോട്ടക്കോളിന് രൂപം നൽകിയിരിക്കുന്നത്. ഇൻഫർമേഷൻ ടെക്‌നോളജി അക്ടിൽ പ്രത്യേക ചട്ടങ്ങൾ ഇതിനായി വന്നിട്ടുണ്ടെന്നും നടപടി സ്വീകരിക്കാനാകുമെന്നും കേന്ദ്രസർക്കാർ ഇതിനു വിശദീകരണമായി നൽകിയിട്ടുമുണ്ട്. എന്നാൽ, അജ്ഞാത കേന്ദ്രങ്ങളിൽ നിന്നാകുമ്പോൾ ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ടും അധികൃതർ ചൂണ്ടിക്കാട്ടി.

റിവ്യൂ ബോംബിങ്ങിന്റെ കാര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐ.ടി.ആക്ടിലെ വകുപ്പ് 66ഇ, 67 എന്നിവ പ്രകാരവും എന്നിവ പ്രകാരവും കേസെടുക്കാനാകുമെന്നാണ് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കുന്നത്. പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച നിർദേശങ്ങളും പ്രോട്ടക്കോളിലുണ്ട്. അതേസമയം സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് ഇന്നലെ കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയില്‍ ആയിരുന്നു കേസ്. സമൂഹ മാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. വിഷയത്തില്‍ എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. നേരത്തെ ആരോമലിന്‍റെ ആദ്യ പ്രണയം എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ നൗഫല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് ആണ് ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സിആർ രഖേഷ് ശർമ വഴി ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകിയത്. വ്ളോഗർമാർ സിനിമ കാണാതെയാണ് നെഗറ്റീവ് റിവ്യൂ നൽകുന്നതെന്നും ഇതു സിനിമയുടെ വിജയത്തെ ബാധിക്കുമെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ വ്യക്തികൾ സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപ്പെട്ടെന്നോ നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ സിനിമകള്‍ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണവും നടന്നു. എന്നാല്‍ ഇത്തരമൊരു ഉത്തരവ് പ്രകടിപ്പിച്ചിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.

അതേസമയം വാര്‍ത്തയില്‍ കണ്ടതേ ഉള്ളൂ. അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് അശ്വന്ത് കോക്ക് പറയുന്നത് . നിയമപരമായി നോട്ടീസ് ലഭിച്ചിട്ടില്ല. ഇതില്‍ സ്വാഭാവികമായിട്ടും പല അജണ്ടകളുണ്ട്. സിനിമകള്‍ വിജയിക്കുന്നില്ലെങ്കില്‍ ഗുണമില്ലാത്തതിനാലാണ്.  റാഹേല്‍ മകൻ കോര സിനിമ  കണ്ടിട്ടില്ല.  നിര്‍മാതാക്കളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സിനിമ പരാജയപ്പെടുമ്പോള്‍ അത് അവ്രുടെ  കുഴപ്പം കൊണ്ടല്ല നാട്ടുകാരുടെയും റിവ്യുവേഴ്‍സിന്റെയും പ്രശ്‍നം കൊണ്ടാണ് എന്ന് ഇവര്‍ സമര്‍ഥിക്കുകയാണ്. അടുത്ത നിര്‍മാതാവിനെ പറ്റിക്കാനുള്ള പാലമിടുകയാണ്. എന്നാണ് അശ്വന്ത് കൊക്കിന്റെ വാദം