റെക്കോർഡ് തുകക്ക് ‘ഭ്രമയുഗം’ സിനിമ  ഓ ടി ടി ക്ക് വിറ്റു! പ്രതികരണവുമായി സിനിമയുടെ നിർമാതാവ് 

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’, ഇപ്പോളും ചിത്രം തീയറ്ററുകളിൽ ഗംഭീരമായി ഓടുകയാണ്, ഈ ഒരു വേളയിൽ എത്തിയ ഒരു വാർത്തയാണ് ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ് വാങ്ങിയത് സോണി…

പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’, ഇപ്പോളും ചിത്രം തീയറ്ററുകളിൽ ഗംഭീരമായി ഓടുകയാണ്, ഈ ഒരു വേളയിൽ എത്തിയ ഒരു വാർത്തയാണ് ചിത്രത്തിന്റെ ഓ ടി ടി റൈറ്റ്സ് വാങ്ങിയത് സോണി ലിവ് ആണ്ന്നും  അതും റെക്കോർഡ് തുകയ്ക്കാണ് ചിത്രം ഓ  ടി ടി ക്ക് വിറ്റിരിക്കുന്നത്  എന്നാണ്, സോഷ്യൽ മീഡിയിൽ ഇങ്ങനൊരു അഭ്യൂഹം ഒരുങ്ങുന്ന വേളയിൽ ചിത്രത്തിന്റെ നിർമാതാവ് ചക്രവർത്തി രാമചന്ദ്ര രംഗത്തു എത്തിയിരിക്കുകയാണ്,

ഈ വാർത്ത ഒരിക്കലും സത്യമല്ല, 30  കോടി രൂപക്ക  സിനിമ ഓ ടി ടി ക്ക് വിറ്റത്  എന്ന എക്‌സിൽ വന്ന വാർത്തക്കെതിരെയാണ് നിർമാതാവ് ഇങ്ങനെ പ്രതികരിച്ചത്, ഇപ്പോൾ പ്രചരിക്കുന്ന ഈ വാർത്ത ഒരിക്കലും സത്യമല്ല, എന്നാണ് നിർമാതാവ് പറയുന്നത്. ചിത്രത്തിന്റെ ബോക്സോഫീസിലെ കളക്ഷൻ കൂടാതെ ഓ ടി ടി ക്ക് അവകാശം വിറ്റ വകയിൽ സോണി ലിവിൽ നിന്നുമാത്രം 30 കോടിയാണ് വാങ്ങിയത് എന്നാണ് വാർത്തകൾ എത്തിയത്

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത ഒരു ഹൊറർ ത്രില്ലർ മൂവിയാണ് ഭ്രമയുഗം, കൊടുമൺ പോറ്റി എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്, മമ്മൂട്ടിയെ കൂടാതെ ഈ ചിത്രത്തിൽ അർജുൻ അശോകൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി, സിദ്ധാർഥ് ഭരതൻ തുടങ്ങിയ താരങ്ങളും അഭിനയിച്ചു , ഈ ചിത്രത്തിന്റെ മൊത്തം ബഡ്ജറ്റ് 27 . 73 കോടിയാണ് ന്ന്   മുൻപ് നിർമാതാവ് പറഞ്ഞിരുന്നു , ഇപ്പോൾ ചിത്രം ബോക്സ്ഓഫീസിൽ 35 കോടിക്ക് മേൽ നേടി കഴിഞ്ഞു,