ഏപ്രിൽ 11  നെ നിങ്ങളുടെ പരിഹാസം വീണുടയും! ‘ജയ് ഗണേഷ്’ സിനിമയെ തെറ്റായി വ്യാഖ്യാനിക്കുന്നവർക്കെതിരെ ഉണ്ണി മുകന്ദൻ 

മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ അഭിനിയിച്ച പുതിയ ചിത്രമാണ് ‘ജയ് ഗണേഷ്’, സിനിമയെ സോഷ്യൽ മീഡിയിൽ തെറ്റായി വ്യഖ്യാനിക്കുന്നവർക്കെതിരെ നടൻ ഉണ്ണി മുകന്ദൻ രംഗത്തു എത്തിയിരിക്കുകയാണ്, നിങ്ങളുടെ പരിഹാസം ഏപ്രിൽ 11  നെ വീണുടയും, ഇത്തരം വീഡിയോകളിലൂടെ ഇവർ സ്വയം വിഡ്ഢികളായി മാറുമെന്നും നടൻ പറയുന്നു, സിനിമക്ക് സ്‌പെഷ്യൽ പൊളിറ്റിക്കൽ അജണ്ട ഉണ്ടന്ന് പറഞ്ഞ യു ട്യൂബ് വ്‌ളോഗറേ മാരുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടന്റെ പ്രതികരണം

ഇവർ എന്തിനാണ് ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമയെ ബന്ധിപ്പിക്കുന്നത്, ഇറങ്ങുന്ന സിനിമകൾ എല്ലാം എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടപാടിയാണെന്നു ഇവർ ജനങ്ങളെ ബോധ്യപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്, ഇതുപോലെയുള്ള ഉള്ളടക്കങ്ങൾക്ക് യു ട്യൂബ് വഴി നിങ്ങൾക്ക് പണം ലഭിക്കുമെന്ന് ഞാൻ മനസിലാകുന്നു, എന്നാൽ ഇങ്ങനെ ഊഹാപോഹങ്ങൾ നിരത്തി നിരാശൻ ആയ ഒരു മനുഷ്യനെ പോലെ ആക്കാതിരിക്കുക

റിലീസ് പോലും ആകാതെ ഇരിക്കുന്ന ഒരു സിനിമയെ ഒരു അജണ്ട സിനിമ ആയി വരുത്തീർത്തു അതിൽ നിന്നും വരുമാനം നേടുന്നത് ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എവിടെയാണ് കാണിക്കുന്നത്, ഏപ്രിൽ 11  നെ നിങ്ങളുടെ ഈ പരിഹാസം വീണുടയും, ഏപ്രിൽ ഒന്നാണ് ഏപ്രിൽ ഫൂൾ എന്നാൽ നിങ്ങളുടെ ഏപ്രിൽ ഫൂൾ ഏപ്രിൽ 11  നെ ആകും, ഈ കണ്ടന്റ് നിങ്ങൾ ശരിക്കും ആസ്വദിച്ചോ, ഈ സിനിമയെ അടിസ്ഥനമാക്കി നിങ്ങൾ ഇതുപോലെയുള്ള വീഡിയോ ചെയ്യ്തു നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ആസ്വദിക്കാൻ ഞാനും ആഗ്രഹിക്കുന്നു ഉണ്ണി മുകുന്ദൻ പറയുന്നു