അരക്കിലോ ഭാരമുള്ള ബ്രെഡ് പക്കോഡയാണ് യുവാവ് തിന്നുന്നത്

ഒരു പീസ് ബ്രെഡ് തന്നെ 250 ഗ്രാം ഭാരമുണ്ട്. ഈ ഭീമൻ ബ്രെഡ് പക്കോഡയുണ്ടാക്കുന്ന വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ഉത്തരേന്ത്യയിലെ പ്രധാന ഭക്ഷണമാണ് ബ്രഡ് പക്കോഡ. വീടുകളില്‍ പ്രഭാത ഭക്ഷണമായും ചായപലഹാരമായെല്ലാം ഇത്…

ഒരു പീസ് ബ്രെഡ് തന്നെ 250 ഗ്രാം ഭാരമുണ്ട്. ഈ ഭീമൻ ബ്രെഡ് പക്കോഡയുണ്ടാക്കുന്ന വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ഉത്തരേന്ത്യയിലെ പ്രധാന ഭക്ഷണമാണ് ബ്രഡ് പക്കോഡ. വീടുകളില്‍ പ്രഭാത ഭക്ഷണമായും ചായപലഹാരമായെല്ലാം ഇത് ഉണ്ടാക്കുക പതിവാണ്. മാത്രമല്ലാ  മുംബൈയുടെ തെരുവു ഭക്ഷണശാലയിലെ ജനപ്രിയ വിഭവം കൂടിയാണിത്. ബ്രെഡും ഉരുളക്കിഴങ്ങ് മസാലയുമാണ് ഇതിന്റെ പ്രധാന ചേരുവകള്‍.ഒരു തെരുവു കച്ചവടക്കാരൻ ബ്രെഡ് പക്കോഡയുണ്ടാക്കിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നത്.

ദില്‍സേഫുഡീ എന്ന ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  വീഡിയോയിൽ അദ്ദേഹം ഉണ്ടാക്കുന്നത് സാധാരണ ബ്രെഡ് പക്കോഡയല്ല. അരക്കിലോയോളം ഭാരം വരുന്ന ഒരു ഭീമൻ ബ്രെഡ് പക്കോഡയാണ് അദ്ദേഹം ഉണ്ടാക്കുന്നത്. വൈറ്റ് ബ്രെഡെടുത്ത് അതിലേയ്ക്ക് ഉരുളക്കിളങ്ങ് മസാല നിറയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. അതിന് മുകളിലേയ്ക്ക് വലിയൊരു കഷ്ണം പനീറും വെയ്ക്കുന്നുണ്ട്. ശേഷം മറ്റൊരു ബ്രെഡിലും മസാല നിറച്ച്‌ രണ്ടും ഒരുമിച്ച്ചേ ര്‍ത്തും വെയ്ക്കുന്നു. പിന്നീട് അത് വറുത്തെടുക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ മുക്കുന്നു. ശേഷം നന്നായി പൊരിച്ചെടുക്കുന്നു.

സ്വര്‍ണ നിറത്തില്‍ വറുത്തു കോരിയ ബ്രെഡ് രണ്ടായി മുറിച്ചെടുത്താണ് വിളമ്പുന്നത്. ഒരു പീസ് ബ്രെഡ് തന്നെ 250 ഗ്രാം ഭാരമുണ്ട്. ഈ ഭീമൻ ബ്രെഡ് പക്കോഡയുണ്ടാക്കുന്ന വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. ഇത്തരത്തില്‍ കഴിച്ചാല്‍ വയറിന് പ്രശ്നമുണ്ടാകുമെന്നും പനീര്‍ ഇങ്ങനെ കഴിക്കാതെ ആരോഗ്യകരമായി കഴിക്കൂവെന്നും തരത്തിലുള്ള കമന്റുകളും വന്നു. എന്നാൽ വൃത്തിയില്ലാത്ത ഭക്ഷണമാണെന്നും പ്രതികരിക്കുന്നവരും ഉണ്ട്.