കോറോണക്ക് പിന്നാലെ ചൈനയിൽ മറ്റൊരു ബാക്ടീരിയ കൂടി പടരുന്നു, ആയിരത്തിൽപരം ആളുകൾക്ക് രോഗം റിപ്പോർട്ട് ചെയ്തു

ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസിന്റെ തുടക്കം ചൈനയിൽ നിന്നുമാണ്. കോവിഡിൽ നിന്നും രക്ഷ നേടാനുള്ള ശ്രമത്തിൽ ആണ് എല്ലാ രാജ്യങ്ങളും ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി ചൈനയിൽ നിന്നും എത്തിയിരിക്കുകയാണ്.…

ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസിന്റെ തുടക്കം ചൈനയിൽ നിന്നുമാണ്. കോവിഡിൽ നിന്നും രക്ഷ നേടാനുള്ള ശ്രമത്തിൽ ആണ് എല്ലാ രാജ്യങ്ങളും ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി ചൈനയിൽ നിന്നും എത്തിയിരിക്കുകയാണ്. മാരകമായ ഒരു ബാക്ടീരിയ ഇപ്പോൾ ചൈനയിൽ പടർന്നു പിടിക്കുകയാണ്.  ഇതിനോടകം തന്നെ ആയിരത്തിലധികം പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് എന്ന രോഗമാണ് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പടരുന്നത്.

പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുന്ന മാരക ബ്രൂസെല്ല ബാക്ടീരിയ ഉണ്ടാക്കുന്ന ബ്രൂസെല്ലോസിസ് എന്ന രോഗം ചൈനയില്‍ 3245പേര്‍ക്ക് ബാധിച്ചു. ലാന്‍സാഹു ആരോഗ്യ കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വളര്‍ത്തുമൃഗങ്ങളില്‍ നിന്നാണ് ഈ ബാക്ടീരിയ പടരുന്നത്.
അതേസമയം ഈ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പറയുന്നു. പനി, തലവേദന, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ജീവിതകാലും മുഴുവന്‍ തുടര്‍ന്നേക്കാമെന്നും പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ സോങ്‌മു ലാന്‍‌ഷൗ ബയോളജിക്കല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ ചോര്‍ച്ചയാണ് രോഗം പൊട്ടിപ്പുറപ്പെടാനുളള കാരണമെന്നാണ്​ വിലയിരുത്തല്‍. ഫാക്​ടറിയില്‍ മൃഗങ്ങളുടെ ഉപയോഗത്തിനായി ബ്രുസെല്ല വാക്സിനുകള്‍ നിര്‍മിച്ചിരുന്നു. ഇതിനുശേഷം അണുമുക്​തമാക്കാന്‍ കാലഹരണപ്പെട്ട അണുനാശിനികളും സാനിറ്റൈസറുകളും ഉപയോഗിച്ചതാകാം ബാക്​ടീരിയ പടരാന്‍ കാരണമെന്നാണ്​ സൂചന.