കണ്ണട ധരിക്കുന്നവരിൽ കൊറോണ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം

കോറോണയെ എങ്ങനെ തുരത്താം എന്ന ശ്രമത്തിൽ ആണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും. ഇതുവരെ ഈ രോഗത്തിന് എതിരായ ഒരു മരുന്നും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. പുതിയ മാർഗ്ഗങ്ങൾ വഴി രോഗം  പടരുന്നത് എങ്ങനെ തടയാം…

കോറോണയെ എങ്ങനെ തുരത്താം എന്ന ശ്രമത്തിൽ ആണ് നമ്മുടെ ആരോഗ്യ പ്രവർത്തകരും ഗവൺമെന്റും. ഇതുവരെ ഈ രോഗത്തിന് എതിരായ ഒരു മരുന്നും കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. പുതിയ മാർഗ്ഗങ്ങൾ വഴി രോഗം  പടരുന്നത് എങ്ങനെ തടയാം എന്ന പരിശ്രമത്തിൽ ആണ് എല്ലാവരും. ഇപ്പോൾ കണ്ണട വെക്കുന്നവരിൽ കൊറോണ വ്യാപനം കുറവാണു എന്നാണ് പുതിയ പഠനം.
ചൈനയില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. ‘ജമാ ഒപ്താല്‍മോളജി’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.

നിരീക്ഷണതലത്തില്‍ നിന്നുകൊണ്ട് മാത്രം സംഘടിപ്പിച്ച പഠനമാണിതെന്നും ഈ വിഷയത്തില്‍ കൂടുതലായ പഠനങ്ങള്‍ ഇനിയും വരേണ്ടിയിരിക്കുന്നുവെന്നും ഗവേഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പതിവായി കണ്ണട ഉപയോഗിക്കുന്നവര്‍ കണ്ണുകളില്‍ സ്പര്‍ശിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഈ തോതില്‍ മാത്രമാണ് കൊവിഡ് പകരാതിരിക്കുകയെന്നും പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

അതായത്, കണ്ണട ധരിക്കുന്നത് കൊണ്ട് കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ലെന്ന് സാരം. മാസ്‌ക് ധരിക്കുക, സാമൂഹികാകലം പാലിക്കുക, ഇടവിട്ട് കൈകള്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ മാത്രമേ തുടര്‍ന്നും അവലംബിക്കാവൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.