ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ വ്യവസായി മരിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

രാജസ്ഥാനിലെ ബാര്‍്മറിലെ ഡെന്റല്‍ ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ദിലീപ് കുമാര്‍ മഅ്ദനിയാണ് മരിച്ചത്. പല്ലുവേദന അനുഭവപ്പെട്ടതിനെ…

രാജസ്ഥാനിലെ ബാര്‍്മറിലെ ഡെന്റല്‍ ക്ലിനിക്കില്‍ പത്രം വായിക്കുന്നതിനിടെ ബിസിനസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ദിലീപ് കുമാര്‍ മഅ്ദനിയാണ് മരിച്ചത്. പല്ലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഒരു ദന്തഡോക്ടറെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ക്ലിനിക്കിലെ ഡോക്ടറെ കാണുന്നതിനുമുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്

മഅ്ദനി ഒരു പത്രം വായിക്കുന്നതും പെട്ടെന്ന് നിലത്ത് വീഴുന്നതും വീഡിയോയില്‍ കാണാം. മുന്‍വശത്തെ ഡെസ്‌ക് സ്റ്റാഫ് അദ്ദേഹത്തിന് നേരെ ഓടുന്നത് കാണാം. ക്ലിനിക്കിലെ ഡോക്ടര്‍മാരും അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുകയും നഹത ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു, അവിടെയെത്തിയതും അദ്ദേഹം മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

‘മഅ്ദനിയുടെ കുടുംബവുമായി ആദ്യം സംസാരിക്കാതെ എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. അദ്ദേഹത്തിന് അറ്റാക്കുണ്ടായെന്നും ജീവനക്കാര്‍ ഒരു ടാക്‌സിയില്‍ ആശുപത്രിയിലേക്ക് പോയെന്നും എന്നോട് പറഞ്ഞു,’ ക്ലിനിക്ക് ഉടമ ഡോ കപില്‍ ജെയിന്‍ പറഞ്ഞു.