ലോകത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചുവെന്ന റെക്കോഡ് ലഭിക്കേണ്ടിയിരുന്ന മനുഷ്യൻ.

ലോകത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചുവെന്ന റെക്കോഡ് ലഭിക്കേണ്ടിയിരുന്ന മനുഷ്യൻ. എല്ലാ ധാരകളിലുംപെട്ട സംവിധായകരോടൊപ്പവും ക്യാമറ ചലിപ്പിച്ച, സഹവര്‍ത്തിച്ച, എല്ലാവര്‍ക്കും സഹോദരനും ആത്മമിത്രവുമായിരുന്ന കുട്ടേട്ടൻ. സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടല്ല, പ്രായോഗികപാഠങ്ങളും പരിശീലനവുമാണ് ഒരു ക്യാമറാമാനെ വളര്‍ത്തുന്നത്…

ലോകത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചുവെന്ന റെക്കോഡ് ലഭിക്കേണ്ടിയിരുന്ന മനുഷ്യൻ. എല്ലാ ധാരകളിലുംപെട്ട സംവിധായകരോടൊപ്പവും ക്യാമറ ചലിപ്പിച്ച, സഹവര്‍ത്തിച്ച, എല്ലാവര്‍ക്കും സഹോദരനും ആത്മമിത്രവുമായിരുന്ന കുട്ടേട്ടൻ. സിനിമാ ഇന്‍സ്റ്റിറ്റ്യൂട്ടല്ല, പ്രായോഗികപാഠങ്ങളും പരിശീലനവുമാണ് ഒരു ക്യാമറാമാനെ വളര്‍ത്തുന്നത് എന്ന് അനുഭവം കൊണ്ട് പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ.

ഒരിക്കലും സ്വയം ഘോഷിച്ചിട്ടില്ലാത്ത വിനയാന്വിതൻ, ആ മുഖത്തെ വെണ്‍മയാര്‍ന്ന ചിരി, ആ കണ്ണുകളില്‍ ഇറ്റിനിന്ന സ്നേഹത്തിന്റെ തലോടല്‍, എല്ലാം മനസ്സിലെ പച്ചപ്പുവിടാത്ത ഓര്‍മകളാണ്. ആറ് വർഷമായിട്ടും മനസ്സിലെപ്പോഴുമുണ്ട് കുട്ടൻസാർ. ഉണ്ടാവും ഇനിയും മരിക്കുവോളം.