ക്യാൻസറിന്റെ കഷ്ടതകൾ അനുഭവിക്കുന്നത് അവർ മാത്രമല്ല കുടുംബം കൂടി  തന്റെ അനുഭവത്തെ കുറിച്ച്, നവ്യ 

മലയാളികളുടെ പ്രിയങ്കരിയായ നടി നവ്യ ഇപ്പോൾ ക്യാൻസർ എന്ന രോഗത്തെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ക്യാൻസർ എന്ന രോഗം കൊണ്ട് കഷ്ടതകൾ അനുഭവിക്കുന്നത് ആ വ്യക്തി മാത്രമല്ല…

മലയാളികളുടെ പ്രിയങ്കരിയായ നടി നവ്യ ഇപ്പോൾ ക്യാൻസർ എന്ന രോഗത്തെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ക്യാൻസർ എന്ന രോഗം കൊണ്ട് കഷ്ടതകൾ അനുഭവിക്കുന്നത് ആ വ്യക്തി മാത്രമല്ല അയാളുടെ കുടുംബം കൂടിയാണ് നടി പറയുന്നു ,ഒപ്പം തന്റെ ഒരു അനുഭവവും താരം പങ്കുവെച്ചു. എന്റെ അച്ഛനും,അച്ഛന്റെ ചേട്ടനും തമ്മിൽ ഒരു വയസ്സിന്റെ വത്യാസം മാത്രമേ ഉള്ളൂ. അച്ഛന്റെ ജേഷ്‌ഠനെ ലുക്കീമിയ ആയിരുന്നു.

ഞാൻ അന്ന് സിനിമയിൽ എത്തപ്പെട്ട സമയം ആയിരുന്നു ,അന്ന്  അദ്ദേഹത്തിന്റെ ഈ അസുഖം കാരണം കുടുംബം മുഴുവൻ ആർ സി സി യിൽ ഒതുങ്ങിപ്പോയിരുന്നു. അച്ഛന്റെ ചേട്ടനെ ഈ അസുഖം വന്നതിനു ശേഷം വലിയ ഒരു ചികത്സ ചിലവ്‌  തലയിൽ ആയി എന്ന് തന്നെ പറയാം. വല്യച്ഛന്റെ ഭാര്യ ഒരു ഗവർന്മെന്റ് ഉദ്യോഗസ്ഥ ആയിരുന്നു, എങ്കിലും ഈ ചിലവ് താങ്ങുന്നതിനപ്പുറം ആയിരുന്നു. മാനസിക ബുദ്ധിമുട്ടു വരെ അവർ അഭിനയിച്ചിരുന്നു നടി പറയുന്നു.

ആ സമയം അവരുടെ കുട്ടികൾ പഠിക്കുവായിരുന്നു, അവരുടെ പഠിത്തം പോലും വല്യമ്മക്ക് ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അവരോടൊപ്പം എനിക്ക് ആ ഒരു കഷ്ട്ടപാടിൽ   പങ്കു ചേരേണ്ടി വന്നിട്ടുണ്ട്. ക്യാൻസർ  എന്ന വേദന മാത്രമാണ് ഈ ഒരു വ്യക്തി അനുഭവിക്കുന്നത്, എന്നാൽ ഒരുപാട് കഷ്ടപാടുകളും, ബുദ്ധിമുട്ടുകളും അവരുടെ കുടുംബം ആണ് അനുഭവിക്കേണ്ടത്. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല,ഒരുപാടു വേദനകൾ അനുഭവിച്ചു കഴിഞ്ഞു അദ്ദേഹം ഈ ലോകം വിട്ടു പോകുകയുംചെയ്യ്തു നവ്യ പറയുന്നു.