‘ഭാര്യയുടെ ക്രൈം മറയ്ക്കാന്‍ രക്തസാക്ഷി ആയി ജയിലില്‍ കിടന്ന ധീര ഭര്‍ത്താവ് ആയി ദിലീപ് അവതരിക്കും’ കുഞ്ഞില മാസില്ലാമണി

Kunjila Mascillamani fb post about dileep
Kunjila Mascillamani fb post about dileep

നടന്‍ ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായക കുഞ്ഞില മാസില്ലാമണിയുടെ കുറിപ്പ്. കേരളത്തില്‍ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാന്‍ ആയി ബലാല്‍സംഗം ചെയ്യാനുള്ള കൊട്ടേഷന്‍ കൊടുക്കുക – അത് കാമറയില്‍ പകര്‍ത്തുക – അത് വെച്ച് ഭീഷണിപ്പെടുത്തി തുടര്‍ന്ന് ഉപദ്രവിക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷന്‍ എടുക്കുന്നത്? ദിലീപിന് വേണ്ടി ഇത് തന്നെ മുമ്പും ചെയ്തിരിക്കാന്‍ സാധ്യത ഇല്ലേ? വേറെ എന്തൊക്കെ കൊട്ടേഷന്‍ ആണ് ദിലീപ് കൊടുക്കാറുള്ളതെന്നും കുഞ്ഞില ചോദിക്കുന്നു.

കുറിപ്പ് വായിക്കാം

അടിപൊളി. ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ രക്തസാക്ഷി ആയി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയുന്ന ഒരു ലോഡ് സിനിമകളും വരും.
എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റില്. അറസ്റ്റിൽ ആവുന്നതിന് മുമ്പ് വരെ ഇയാള് ഇത്തരത്തിൽ വേറെ ആരെയും ഉപദ്രവിച്ചിട്ടില്ല? സിനിമാ ലോകത്ത് ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ഒരാളും ഇല്ല? ഇയാള് കൊന്ന് കളയും എന്ന് വരെ ആളുകൾക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമേ ഉള്ളൂ, ഇയാളെ ദിലീപേട്ടൻ എന്ന് വിളിക്കാത്ത ആരെയും ഇയാള് സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. അങ്ങനെ വിളിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ കൊടുക്കും – എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികൾ എന്ന് അറിയണം എന്നുണ്ട് എനിക്ക്. രണ്ടെണ്ണം മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് റേപ്, ജോലി നിഷേധിക്കൽ.
കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാൻ ആയി ബലാൽസംഗം ചെയ്യാനുള്ള കൊട്ടേഷൻ കൊടുക്കുക – അത് കാമറയിൽ പകർത്തുക – അത് വെച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഉപദ്രവിക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷൻ എടുക്കുന്നത്? ദിലീപിന് വേണ്ടി ഇത് തന്നെ മുമ്പും ചെയ്തിരിക്കാൻ സാധ്യത ഇല്ലേ? വേറെ എന്തൊക്കെ കൊട്ടേഷൻ ആണ് ദിലീപ് കൊടുക്കാറുള്ളത്?
അയാള് കുറ്റാരോപിതൻ മാത്രമാണ് ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്ന് എന്നോട് പറയാതിരുന്നാൽ നന്നായിരുന്നു. എനിക്ക് ബുദ്ധി ഉള്ളത് കൊണ്ടും, ചിന്തിക്കാൻ അറിയാവുന്നത് കൊണ്ടും ഇപ്പോള് പബ്ലിക് domain ഇല് ഉള്ള വിവരങ്ങൾ വെച്ച് തന്നെ, ദിലീപ് ഈ പ്രവൃത്തി ചെയ്തു എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. ഈ പ്രവൃത്തി ചെയ്തു എന്ന് എനിക്ക് അറിയാം. I KNOW. And a LOT of people with intelligence and the ability to think, KNOW. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. സൂര്യൻ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. സൂര്യൻ ഉണ്ട് എന്ന് എനിക്ക് അറിയാം.

 

 

Previous articleനിങ്ങള്‍ക്ക് ക്യാപ്റ്റന്‍ രാജുവിന്റെ രൂപസാദൃശ്യമുണ്ടോ..? എങ്കില്‍ സുരേഷ്‌ഗോപിക്ക് നിങ്ങളെ ആവശ്യമുണ്ട്..!!
Next article‘വൈകാതെ മടങ്ങിവരും- അപകടം നടന്നയുടനെ, ഒരുപാട് പേരുടെ സഹായം ലഭിച്ചു’ – മലൈകയുടെ കുറിപ്പ്