കൊമ്പ് കുലുക്കി സുരേഷ് ഗോപി….

സൂപ്പർതാരം സുരേഷ് ഗോപിയുടെ തിരിച്ചു വരവിൽ ആരാധകരെ ഏറെ ആവേശം കൊള്ളിച്ച ടീസറായിരുന്നു ഒറ്റക്കൊമ്പന്റേത്.നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്വന്നിരിക്കുകയാണ്. സുരേഷ് ​ഗോപിയുടെ പകുതി മറച്ച മുഖമാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.…

സൂപ്പർതാരം സുരേഷ് ഗോപിയുടെ തിരിച്ചു വരവിൽ ആരാധകരെ ഏറെ ആവേശം കൊള്ളിച്ച ടീസറായിരുന്നു ഒറ്റക്കൊമ്പന്റേത്.നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്വന്നിരിക്കുകയാണ്. സുരേഷ് ​ഗോപിയുടെ പകുതി മറച്ച മുഖമാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ‘ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം’ എന്ന ടാ​ഗോടെയാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. ഈസ്റ്റർ ദിന ആശംസയോടൊപ്പം സുരേഷ് ​ഗോപിയും പോസ്റ്റർ പങ്കുവച്ചു.ഏറെ നാളുകൾക്കു ശേഷം സിനിമ ലോകത്തേക്ക് തിരിച്ചു വന്ന സുരേഷ് ഗോപി ഒറ്റക്കൊമ്പൻ ആയിട്ടാണ് വരവ്.

OTTAKOMBAN 

സോഷ്യൽ മീഡിയയിൽ ഇന്ന് റിലീസായപോസ്റ്ററിന് ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, തങ്ങളുടെ ചിത്രം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പവകാശ കേസിനെതിരെ ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്‍തുകൊണ്ട് ഒറ്റക്കൊമ്പന്‍റെ അണിയറക്കാര്‍ കൊടുത്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

SURESH GOPI

 

എന്നാൽ ഇപ്പോൾ ജോഷി സംവിധാനം ചെയ്യുന്ന പാപ്പനാണ് സുരേഷ് ​ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.മകൻ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ രണ്ടാം ഷെഡ്യൂള്‍ ഡിസംബർ 13ന് ആരംഭിച്ചിരുന്നു. പിന്നാലെ ജനുവരിയിൽ ചിത്രീകരണവും പൂർത്തിയാക്കി. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പൻ. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുണ്ട്.എന്തായാലും ഒറ്റക്കൊമ്പനെ കാത്തിരിക്കുകയാണ് മലയാള പ്രേക്ഷകർ.

OTTAKOMBAN