‘ഇവനൊക്കെ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഉത്തരം പറയാന്‍ എനിക്ക് സൗകര്യമില്ലെങ്കിലോ? ‘സിബിഐ 5 : ദ് ബ്രെയ്ന്‍’ ട്രെയിലര്‍

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുള്‍ക്ക് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകള്‍ക്ക്…

മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുള്‍ക്ക് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ ഇതിന് തെളിവാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നിരിക്കുകയാണ്. 2 മിനുട്ട് 24 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആണ് പുറത്തുവന്നത്. ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും ട്രെയിലറില്‍ വന്നു പോകുന്നുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മേയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.

സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. അഞ്ചാം വരവും സൂപ്പര്‍ ആകുമെന്ന് തെളിയിക്കുന്നതാണ് ട്രെയിലര്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു.

രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മ ാളവിക നായര്‍ മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്.

k madhu about cbi 5 the brain
k madhu about cbi 5 the brain

സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും മലയാളത്തിലെ ഹിറ്റായിരുന്നു.