സിബിഐ ഇങ്ങെത്തി…!! ഇനി മണിക്കൂറുകള്‍ മാത്രം..!!

മലയാള സിനിമയില്‍ മറ്റൊരു ചരിത്രം തീര്‍ക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് സിബിഐ ദ ബ്രെയിന്‍. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ ഓഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം…

മലയാള സിനിമയില്‍ മറ്റൊരു ചരിത്രം തീര്‍ക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ് സിബിഐ ദ ബ്രെയിന്‍. മമ്മൂട്ടി നായകനായി എത്തുന്ന സിനിമയുടെ ഓഫീഷ്യല്‍ ടീസര്‍ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. സിബിഐ ദ ബ്രെയിനിന്റെ ഒഫീഷ്യല്‍ ഇന്ന് വൈകുന്നേരം 5മണിക്ക് ആയിരിക്കും പുറത്ത് വിടുക. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ഏ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

ഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാഗമാണ് ഇനി പുറത്ത് വരുന്ന ഈ ചിത്രം. മറ്റൊരു പ്രത്യേകത എന്തെന്നാല്‍… വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവക്ക് ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമായിരിക്കും സിബിഐ 5 , ദി ബ്രെയിന്‍. സംവിധായകന്‍ കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്. പഴയതില്‍ നിന്ന് വ്യത്യസ്തമായി പല മാറ്റങ്ങളും ഇത്തവണ ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

മമ്മൂട്ടിയ്ക്ക് പുറമെ, രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍, മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോന്‍, അന്‍സിബ, മാളവിക നായര്‍, മായാ വിശ്വനാഥ്, സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.