താരങ്ങളെ ആരാധിക്കുന്നത് ബുദ്ധിക്കുറവ് കാരണം..!! പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ!!

സാമൂഹത്തില്‍ അടങ്ങിയിട്ടുള്ള വിവിധ മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ചവരോട് തോന്നുന്ന ബഹുമാനവും ആദരവും എല്ലാം പിന്നീട് ആ വ്യക്തികളോടുള്ള ആരാധനയിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ചവരോട് എല്ലാം ഇത്തരത്തില്‍ ആളുകള്‍ക്ക്…

സാമൂഹത്തില്‍ അടങ്ങിയിട്ടുള്ള വിവിധ മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ചവരോട് തോന്നുന്ന ബഹുമാനവും ആദരവും എല്ലാം പിന്നീട് ആ വ്യക്തികളോടുള്ള ആരാധനയിലേക്ക് കൊണ്ടെത്തിക്കാറുണ്ട്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ കഴിവ് തെളിയിച്ചവരോട് എല്ലാം ഇത്തരത്തില്‍ ആളുകള്‍ക്ക് ആരാധന തോന്നാറുണ്ട്. എന്നാല്‍ ആരാധന അതിര് വിടുന്നതും ഒരു വലിയ പ്രശ്‌നം തന്നെയാണ്. അത്തരത്തില്‍ അന്തമായ ആരാധന ചിലരോട് തോന്നുന്നത് വ്യക്തികളുടെ ബുദ്ധിക്കുറവ് മൂലമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ അന്ധമായി പിന്തുടരുന്നവര്‍ക്ക് ബുദ്ധി തീരെ കുറവായിരിക്കുമെന്നാണ് 2021 അവസാനം ബി.എം.സി സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നതത്രെ. ഹംഗേറിയന്‍ പൗരന്മാരില്‍ ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. 1,763 ഹംഗേറിയന്‍ പൗരന്മാരില്‍ നിന്ന് ഡിജിറ്റ് സിംബോളൈസേഷന്‍ ടെസ്റ്റ്,

സെലിബ്രിറ്റികളോടുള്ള ആരാധനയുടെ ആഴമറിയാനുള്ള ചോദ്യാവലി, 30 വാക്കിന്റെ വൊക്കാബുലറി ടെസ്റ്റ് എന്നിവ നടത്തിയാണ് ഈ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ചോദ്യാവലിയിലൂടെ ഒരാളുടെ ആരാധന എത്രത്തോളമുണ്ട് എന്നതാണ് അളന്നത്. പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ വ്യക്തിപരമായ ശീലങ്ങള്‍ പഠിക്കാന്‍ ഞാന്‍ പലപ്പോഴും നിര്‍ബന്ധിതനാകാറുണ്ട്, എന്റെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ജീവിതത്തിന്റെ വിശദാംശങ്ങളില്‍ ഞാന്‍ ശ്രദ്ധാലുവാണ്, അവരെ ഒന്നുനേരിട്ട് കാണാന്‍ ഞാന്‍ എന്തുവേണമെങ്കിലും ചെയ്യും തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. കൂടാതെ പഠനത്തില്‍ പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം, കുടുംബ വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷകര്‍ ശേഖരിച്ചിരുന്നു. ആരാധനയുടെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്നത് വളരെ അസാധാരണമായ ചില പ്രവര്‍ത്തികളാണ്. അത് നമ്മുടെ നാട്ടിലും കണ്ട് വരാറുണ്ട്. താര ആരാധന മൂത്തവരുടെ തലച്ചോറില്‍ മറ്റ് കാര്യങ്ങളൊന്നും കാര്യമായി കയറില്ലെന്നും ചിന്തിക്കാനുള്ള കഴിവ് കുറയുമെന്നും ആണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.