ചന്ദ്ര ലക്ഷ്മൺ തന്നെയാണ് വീഡിയോ ആരാധകരുമായി പങ്കുവെച്ചത്

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന ഒരു താരമാണ് ചന്ദ്ര ലക്ഷ്മൺ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ തന്റെ സാന്നിധ്യം അറിയിച്ച ചന്ദ്ര ഏറെ ശോഭിച്ചത് മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിൽ ആയിരുന്നു. സ്വന്തം എന്ന പരമ്പര…

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന ഒരു താരമാണ് ചന്ദ്ര ലക്ഷ്മൺ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ തന്റെ സാന്നിധ്യം അറിയിച്ച ചന്ദ്ര ഏറെ ശോഭിച്ചത് മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിൽ ആയിരുന്നു. സ്വന്തം എന്ന പരമ്പര ആയിരുന്നു ചന്ദ്രയുടെ ജീവിതത്തിനു വഴിത്തിരിവായത്. അതിനു ശേഷം നിരവധി പരമ്പരയിൽ താരം അഭിനയിച്ചിരുന്നു. മലയാളത്തിൽ കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചിരുന്നു. പതിയെ പതിയെ താരം സീരിയലുകളിൽ മാത്രം ശ്രദ്ധ കേന്ത്രീകരിക്കാൻ തുടങ്ങി. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്കു ശേഷം താരം തിരിച്ചുവരവ് നടത്തിയിരുന്നു.

രണ്ടാമത് അഭിനയത്തിൽ സജീവമായി നിന്ന സമയത്ത് ആണ് ചന്ദ്ര വിവാഹിത ആകുന്നത്. നടൻ ടോഷിനെ ആണ് താരം വിവാഹം കഴിക്കുന്നത്. ഇരുവരും ഒന്നിച്ച് ഒരു പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ആണ് എടുക്കുന്നതും പ്രണയത്തിൽ ആകുന്നതും. ചന്ദ്ര ലക്ഷ്മൺ അയ്യരും ടോഷ് ക്രിസ്ത്യനും ആണ്. അത് കൊണ്ട് തന്നെ ഇവരുടെ വിവാഹത്തിലും ചില വിമർശനങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ ഇവർ അതൊന്നും  ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. അടുത്തിടെ ആണ് താരങ്ങൾക് ഒരു കുഞ്ഞു ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരങ്ങൾ പങ്കുവെക്കാറുണ്ട്.

എന്നാൽ അടുത്തിടെ ചന്ദ്ര പങ്കുവെച്ച ഒരു വീഡിയോയ്ക്ക് വന്ന കമെന്റുകളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചന്ദ്ര ലക്ഷ്മൺ ഒഴിവ് സമയത്ത് ടോഷും ഒത്ത് പുട്ടും മീൻ കറിയും വെക്കുന്നതിന്റെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ചന്ദ്ര പുട്ട് ഉണ്ടാകുകയും ടോഷ്‌ മീൻ കറി ഉണ്ടാക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ ഇതിനു താഴെ ചില കമെന്റുകളും പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചന്ദ്ര അയ്യർ അല്ലെ അപ്പോൾ മീൻ കറി ഒക്കെ കഴിക്കുമോ? ചന്ദ്രയുടെ ഫാമിലി നോൺ വെജ് കഴിക്കാറുണ്ടോ, പുട്ടും മീൻ കറിയൊക്കെ കൂട്ടി കഴിക്കാൻ ചന്ദ്രയ്ക്ക് കഴിയുമോ തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിനു വരുന്നത്.