മഞ്ജിമയും ആയുള്ള പ്രണയ കഥ പറഞ്ഞു ഗൗതം കാർത്തിക്

നിരവധി ആരാധകരുള്ള താരമാണ് മഞ്ജിമ മോഹൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരം വളരെ പെട്ടന്ന് ആണ് സിനിമയിൽ തന്റെ സ്ഥാനം നേടിയത്. ബാലതാരമാണ് താരം സിനിമയിൽ തന്റെ തുടക്കം കുറിക്കുന്നത്.…

നിരവധി ആരാധകരുള്ള താരമാണ് മഞ്ജിമ മോഹൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരം വളരെ പെട്ടന്ന് ആണ് സിനിമയിൽ തന്റെ സ്ഥാനം നേടിയത്. ബാലതാരമാണ് താരം സിനിമയിൽ തന്റെ തുടക്കം കുറിക്കുന്നത്. നിരവധി ആരാധകരെയാണ് താരം ആ പ്രായത്തിൽ തന്നെ സ്വന്തമാക്കിയത്. പ്രശസ്ത ഛായാഗ്രഹനായ വിപിൻ മോഹന്റെ മകൾ കൂടിയാണ് മഞ്ജിമ. എന്നാൽ ബാലതാരമായി എത്തിയെങ്കിലും പിന്നീട് താരം സിനിമയിൽ സജീവമല്ലായിരുന്നു. വർഷങ്ങൾക്ക് ഇപ്പുറം ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ കൂടിയാണ് താരം നായികയായി തന്റെ തിരിച്ച് വരവ് നടത്തുന്നത്.

മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. ഒരു പക്ഷെ മലയാളത്തിനേക്കാൾ തമിഴിൽ ആകും താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. തമിഴ് നടൻ ഗൗതം കാർത്തിക്കിനെ ആണ് താരം വിവാഹം കഴിച്ചത്. ഈ കഴിഞ്ഞ നവംബറിൽ ആണ് താരങ്ങൾ വിവാഹിതർ ആകുന്നത്. വളരെ ലളിതമായി വളരെ കുറഞ്ഞ ആളുകളെ മാത്രം ക്ഷണിച്ച് കൊണ്ടാണ് താരങ്ങൾ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ച് കൊണ്ടാണ് വിവാഹിതർ ആയത്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് ഗൗതം കാർത്തിക് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

ആദ്യം താനും മഞ്ജിമയും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് യാത്രകൾ ഒക്കെ പോയിരുന്നു. എന്നാൽ അവൾ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന അവസ്ഥ വന്നപ്പോൾ ഞാൻ അവളെ പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാൽ ആദ്യം അവൾ കരുതിയത് ഞാൻ തമാശ പറയുകയാണ് എന്നാണ്. എന്നാൽ സംഭവം സീരിയസ് ആണെന്ന് മനസ്സിലായപ്പോൾ പ്രണയിച്ച് നടക്കാൻ ഒന്നും തനിക് പറ്റില്ല എന്നും വിവാഹം കഴിക്കാം എന്നുമാണ് മഞ്ജിമ പറഞ്ഞത്. അങ്ങനെ ഞങ്ങൾ വിവാഹിതർ ആകുകയായിരുന്നു എന്നും ഗൗതം കാർത്തിക്ക് പറഞ്ഞത്.