‘ചുരുങ്ങിയ സമയത്തിനിടയില്‍ ഇത്രത്തോളം വളര്‍ന്ന മറ്റൊരു നടന്‍ മലയാളത്തില്‍ ഉണ്ടോയെന്നു സംശയമാണ്’

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി…

സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഇബ്രാഹിം കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ഡിസംബര്‍ ഒമ്പതിന് സോണി ലിവ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി ‘റോയ്’ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

വളരെ കുറച്ചു സിനിമകള്‍ മാത്രമേ പ്രേക്ഷകരെ പിടിച്ചിരുത്താറുള്ളൂ, അതില്‍ തന്നെ ചുരുക്കം സിനിമകളെ പ്രേക്ഷകരുമായി സംവദിക്കാറുള്ളൂ, അത്തരമൊരു സിനിമയാണ് റോയെന്നാണ് ചന്തു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ‘കഥയും കഥാപരിസരങ്ങളോടും കഥാപാത്രങ്ങളോടുമൊപ്പം എവിടെയൊക്കെയോ സഞ്ചരിച്ച് അവസാനം റോയിയുടെ വീട്ടില്‍ നിന്നും തിരിച്ചിറങ്ങി വരുന്ന പോലൊരു സിനിമ അനുഭവം. അവതരണ ശൈലിയാണോ, അഭിനേതാക്കളുടെ മികവാണോ, സംവിധായകന്റെ, എഴുത്തുകാരന്റെ കഴിവാണോ, അതോ ഇനി കഥയുടെ മെല്ലെപ്പോക്കാണോ എന്നിലെ ആസ്വാദകനെ രസിപ്പിച്ചതെന്നറിയില്ല, പക്ഷെ ഒന്നറിയാം നിങ്ങള്‍ offbeat films ഇഷ്ടപ്പെടുന്നൊരാള്‍ ആണെങ്കില്‍ റോയ് നിങ്ങള്‍ക്ക് നല്ലൊരു അനുഭവം ആയിരിക്കും.
സുരാജ് എപ്പോഴത്തെയും പോലെ ഒരു തരി വിട്ടുവീഴ്ചക്കിടം കൊടുക്കാതെ കഥാപാത്രമായി മാറി, ചെറുതായൊന്നു പാളിപ്പോയാല്‍ വെറും കോമഡി മാത്രം ആയിപ്പോയേക്കുമായിരുന്ന ഒരു റോള്‍ കയ്യടക്കത്തോടെ സമചിത്തതയോടെ അഭിനയിച്ചു ഫലിപ്പിച്ചു, ഈ ചുരുങ്ങിയ സമയത്തിനിടയില്‍ ഇത്രത്തോളം വളര്‍ന്ന മറ്റൊരു നടന്‍ മലയാളത്തില്‍ ഉണ്ടോയെന്നു സംശയമാണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഡോക്ടര്‍ റോണി ഡേവിഡ്, ജിന്‍സ് ഭാസ്‌ക്കര്‍, വി.കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, ശ്രീലാല്‍ പ്രസാദ്, ഡെയ്സ് ജെയ്സണ്‍, രാജഗോപാലന്‍ പങ്കജാക്ഷന്‍, വിനയ് സെബാസ്റ്റ്യന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, നിപുണ്‍ വര്‍മ്മ, അനുപ്രഭ, രേഷ്മ ഷേണായി, നന്ദിത ശങ്കര, ആതിര ഉണ്ണി, മില്യണ്‍ പരമേശ്വരന്‍, ബബിത്, ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.