ആ ഒരൊറ്റ കഥാപാത്രം കൊണ്ടുതന്നെ പലരാജ്യങ്ങളും കാണാൻ പറ്റിയിട്ടുണ്ട് ഹരിശ്രീ അശോകൻ!! 

മലയാള സിനിമയിൽ തമാശയുടെ അതിർവരമ്പുകൾ ഇല്ലാതെ പ്രേഷകമനസിൽ  ഒന്നടങ്കം ചേക്കേറിയ നടൻ ആണ് ഹരിശ്രീ അശോകൻ. ഇപ്പോൾ തന്റെ ഹിറ്റായ ഒരു കഥപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ…

മലയാള സിനിമയിൽ തമാശയുടെ അതിർവരമ്പുകൾ ഇല്ലാതെ പ്രേഷകമനസിൽ  ഒന്നടങ്കം ചേക്കേറിയ നടൻ ആണ് ഹരിശ്രീ അശോകൻ. ഇപ്പോൾ തന്റെ ഹിറ്റായ ഒരു കഥപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ പലരാജ്യങ്ങളിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് എന്നാൽ ഈ ഒരു കഥപാത്രത്തിനു വേണ്ടി തന്നെ വിഷുവിനെ വിളിക്കാത്ത ഒരു രാജ്യം പോലുമില്ല എന്ന് താരം പറയുന്നു.

ലാൽ ജോസ് ചെയ്യ്ത ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മീശമാധവൻ, ഇതിലെ കണികാണുന്ന സീനിൽ കൃഷ്ണനായി എത്തുന്നത് ഹരിശ്രീ അശോകൻ ആയിരുന്നു, അതും താടിയുള്ള ഒരു വെറൈറ്റി കൃഷ്ണൻ, ആ ഒരു സീനിൽ കൃഷ്ണന്റെ വേഷം കണ്ടു പല രാജ്യങ്ങളിൽ നിന്നും തനിക്ക് വിഷുവിനെ ഓഫ്ഫർ എത്തിയിരുന്നു. ആ ഒരു വേഷം കൊണ്ട് തനിക്കു പല രാജ്യങ്ങളും കാണാൻ പറ്റിയിട്ടുണ്ട് ഹരിശ്രീ അശോകൻ പറയുന്നു,

ശരിക്കും പറഞ്ഞാൽ തന്റെ ഈ കൃഷ്ണ വേഷം ഇത്രയും പോപ്പുലർ ആകുമെന്ന് താൻ വിചാരിച്ചില്ല എന്നും താരം [പറയുന്നു. തന്റെ ഈ ഒരൊറ്റ കഥാപാത്രം കൊണ്ട്  തന്നെ തനിക്കു പല വിദേശ രാജ്യങ്ങളും കാണാൻ പറ്റി, വിദേശത്തു മാത്രമല്ല ഇന്ത്യയിലും ഒരുപാടു സ്ഥലങ്ങളിൽ പോകേണ്ടി വന്നിട്ടുണ്ട്. സിനിമയിലെ മേക്കേഓവർ എന്ന് പറയുന്നത് ഒരു കലാകാരനെ സംബന്ധിച്ച് വളരെ വലുതാണ് ഹരി ശ്രീ പറയുന്നു. തന്റെ ഈ ഒരു താടിവെച്ച കൊണ്ടുതന്നെ പല വേഷങ്ങളും ചെയ്യ്തിട്ടുണ്ട് , എന്തിനെ പെൺവേഷം വരെ കെട്ടിയിട്ടുണ്ട്, എന്നിട്ടും തന്റെ ഈ താടിക്കു ഇത്രയും പ്രധാന്യം ഉണ്ടെന്നു പറയുന്നത് വളരെ ഭാഗ്യം ആണ് ഹരിശ്രീ പറയുന്നു