‘കൊട്ട മധു ഉടൻ എത്തും’; കാപ്പ ബുക്കിങ്ങിന് ആരംഭിച്ചു

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കാപ്പ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും യാമം വീണ്ടും വിണ്ണിൽ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ…

കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കാപ്പ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറും യാമം വീണ്ടും വിണ്ണിൽ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ ബുക്കിംഗ് ആരംഭിച്ച വിവരം പങ്കുവയ്ക്കുകയാണ് നായകൻ പൃഥ്വിരാജ് സുകുമാരൻ.സിനിമ ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

ചിത്രത്തിന്റെ ബുക്കിംഗ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. കാപ്പ ക്രിസ്മസ് റിലീസായി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും.അപർണ ബാലമുരളിയാണ് സിനിമയിലെ നായിക.ചിത്രത്തിൽ ആസിഫ് അലിയും അന്നബെന്നും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയ താരങ്ങളും ഉണ്ട്.

എഴുത്തുകാരൻ ജിആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് കാപ്പയുടെ രചനയും നിർവഹിക്കുന്നത്. ദിലീഷ് നായർ ,ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഒപ്പം ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനും ചേർന്നാണ് കാപ്പ  നിർമ്മിക്കുന്നത്.