പതിമൂന്നാം വയസ്സിൽ സിനിമയിൽ അരങ്ങേറ്റം, നടി ചാർമിയുടെ ഇപ്പോഴത്തെ ജീവിതം!

വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് ചാർമി. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. തെന്നിന്ത്യൻ സിനിമ…

charmy life story

വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താരം ആണ് ചാർമി. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട്ടനായികമാരുടെ ഇടയിൽ താരം സ്ഥാനം നേടിയിരുന്നു. കാട്ടുചെമ്പകം ചിത്രത്തിന് ശേഷം വർഷങ്ങൾക്ക് ശേഷം ആഗതൻ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി താരം വീണ്ടും സിനിമയിൽ എത്തിയിരുന്നു. അതിനു ശേഷം താപ്പാന എന്ന മമ്മൂട്ടി ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രത്തിൽ തന്നെ എത്തി. മലയാളത്തിൽ മൂന്ന് ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികളുടെ ഇഷ്ട്ടനായികമാരിൽ ഒരാൾ കൂടിയാണ് ചാർമി.

തെലുങ്കിലും കന്നടയിലും എല്ലാം നിരവധി ചിത്രങ്ങളിൽ താരം എത്തിയിരുന്നു. തന്റെ പതിമൂന്നാം വയസ്സിൽ ഒരു തെലുങ്ക് ചിത്രത്തിൽ കൂടിയാണ് താൻ സിനിമയിൽ ഏത്തിയത് എന്നും ഒരു വധുവിന്റെവേഷത്തി ലാണ് ആ ചിത്രത്തിൽ താൻ അഭിനയിച്ചത് എന്നും അന്ന് മുതൽ ഇന്ന് വരെ താൻ തന്റെ സ്വന്തം ചിലവിൽ ആണ് ജീവിക്കുന്നത് എന്നും താരം ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ സ്വന്തം ചിലവിൽ ആണ് താൻ ജീവിക്കുന്നത് എന്ന് പറയുന്നതിൽ അഭിമാനമേ തനിക്ക് ഉള്ളുവെന്നും താരം പറഞ്ഞിരുന്നു. എന്നാൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് അവസരങ്ങൾ കുറഞ്ഞപ്പോൾ സിനിമകളിൽ ഐറ്റം ഡാൻസ് ചെയ്യാനും താരം എത്തിയിരുന്നു.

ഗ്ലാമറസ് വേഷങ്ങളിൽ ഐറ്റം ഡാൻസുമായി എത്തി ചാർമി വീണ്ടും ആരാധകരുടെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താരം ഒരു നിർമ്മാതാവ് കൂടി ആകാൻ പോകുകയാണ്. വിജയ് ദേവരകൊണ്ടയുടെ തെലുങ്കു ചിത്രം ആണ് ചാർമി നിർമ്മിക്കുന്നത്. ഇപ്പോൾ തനിക്ക് 33 വയസ്സ് ഉണ്ടെന്നും വിവാഹത്തെ പറ്റി ഇത് വരെ ആലോചിച്ചിട്ടില്ല എന്നും വിവാഹം അതിന്റെ സമയം ആകുമ്പോൾ നടക്കും, ഇപ്പോൾ ഞാൻ എന്റെ ജോലികളുടെ തിരക്കുകളിൽ ആണെന്നും ചാർമി പറഞ്ഞു.