ഒറിജിനൽ ആയി ക്ളോറോഫോം ഉപയോഗിച്ച് ബോധംകെടുത്താൻ സംവിധായകനോട് അന്ന് തനിക്ക് പറയേണ്ടി വന്നു!

ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ഐശ്വര്യ. നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചെന്നൈ സ്വദേശിയായ ഐശ്വര്യ വളരെ പെട്ടന്ന് തന്നെ മലയാള…

ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്ന നായികയായിരുന്നു ഐശ്വര്യ. നിരവധി ചിത്രങ്ങളിൽ നായികയായി എത്തിയ താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചെന്നൈ സ്വദേശിയായ ഐശ്വര്യ വളരെ പെട്ടന്ന് തന്നെ മലയാള അപ്രേഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരം തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായിരുന്നു. കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പരമ്പരകളിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടാണ് ഐശ്വര്യ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയത്. മലയാള പാരമ്പരകളിലും തമിഴ് പാരമ്പരകളിലും എല്ലാം താരം നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം 1993ൽ പുറത്തിറങ്ങിയ ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടന്ന രസകരമായ ഒരു സംഭവം ആണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

മലയാളത്തിൽ ഞാൻ ചെയ്തതിൽ വെച്ച് ഇന്നും കൂടുതൽ ഓർത്തിരിക്കുന്ന ചിത്രം ആണ് ബട്ടർഫ്‌ളൈസ്. താൻ അഭിനയിച്ചതിൽ വെച്ച് ഏറ്റവും കൂടുതൽ വാണിജ്യവിജയം നേടിയ ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ബട്ടർഫ്‌ളൈസ്. അതിൽ മോഹൻലാൽ ആണ് നായകനായി എത്തിയത്. സപ്പോർട്ടിങ് റോളിൽ എത്തിയത് ജഗദീഷും. ചിത്രത്തിലെ പല രംഗങ്ങളുടെ ഷൂട്ടിങ്ങും എനിക്ക് ഇപ്പോഴും വ്യകതമായി ഓർമയുണ്ട്. നർമ്മത്തിന് വളരെ പ്രാധാന്യം കൊടുത്ത് തയാറാക്കിയ ചിത്രം ആയിരുന്നു അത്. അത് നല്ല നിലവാരമുള്ള തമാശകളും ആയിരുന്നു. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല നർമ്മങ്ങളും ചിത്രത്തിൽ ഉണ്ട്.

അതിൽ ഒരു നർമ്മ രംഗം ഉണ്ട്. ബോധം കേട്ട് വീഴുന്ന എന്നെ മോഹൻലാലും ജഗദീഷും ചേർന്ന് തട്ടിക്കൊണ്ട് പോകുന്നതാണ് സീൻ. ഇവർ രണ്ടു പേരും വളരെ മനോഹരമായാണ് ആ നർമ്മ രംഗങ്ങൾ ഒക്കെ ചെയ്തത്. പലപ്പോഴും ഇവരുടെ അഭിനയം കണ്ടു എനിക്ക് ചിരി അടക്കാനായില്ല. ബോധം കേട്ട് കിടക്കുന്ന എന്നെയാണ് ഇവർ തട്ടിക്കൊണ്ട് പോകേണ്ടത്. പക്ഷെ അപ്പോഴെല്ലാം ചിരി അടക്കാൻ കഴിയാതെ ഞാൻ പെടാപാട് പെടുകയും അവസാനം പൊട്ടിച്ചിരിക്കുകയുമാണ് ചെയ്തത്. ഒടുവിൽ ഞാൻ സംവിധായകനോട് പറഞ്ഞു ഈ രംഗം ചെയ്യാൻ യഥാർത്ഥ ക്ളോറോഫോം ഉപയോഗിച്ച് എന്നെ ഒന്ന് ബോധംകെടുത്താൻ. അത്ര പ്രയാസം ആയിരുന്നു എനിക്ക് ആ രംഗം ചെയ്യാൻ.