Friday, December 9, 2022
HomeFilm Newsശ്രീനാഥ് ഭാസിയുമായുള്ള പ്രശ്‌നം സിനിമയെ മോശമായി ബാധിക്കുന്നു...! സംവിധായകന്‍ രംഗത്ത്!

ശ്രീനാഥ് ഭാസിയുമായുള്ള പ്രശ്‌നം സിനിമയെ മോശമായി ബാധിക്കുന്നു…! സംവിധായകന്‍ രംഗത്ത്!

നിലവില്‍ നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെ വന്നിരിക്കുന്ന പരാതി ചട്ടമ്പി എന്ന സിനിമയേയും മോശമായി ബാധിക്കുന്നുണ്ട് എന്ന് തുറന്ന് പറഞ്ഞ് സംവിധായകന്‍ രംഗത്ത് എത്തി. സംവിധായകന്‍ അഭിലാഷ് കുമാറാണ് സംഭവത്തില്‍ തന്റേയും അണിയറ പ്രവര്‍ത്തകരുടേും നിലപാട് വ്യക്തിമാക്കി രംഗത്ത് വന്നിരിക്കുന്നത്. കൊച്ചിയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ശ്രീനാഥ് ഭാസിയ്ക്ക് എതിരെ ഇപ്പോള്‍ വന്നിരിക്കുന്ന പരാതിയും പ്രശ്‌നങ്ങളും ചട്ടമ്പി എന്ന സിനിമയെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്.

വെള്ളിയാഴ്ച്ചയാണ് ശ്രീനാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.. അന്ന് സിനിമ കണ്ടിറങ്ങിയവരെല്ലാം മികച്ച സിനിമ എന്ന പ്രതികരണമാണ് നല്‍കിയിരുന്നത്.. എന്നാല്‍ ഇപ്പോള്‍ നടനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയെ മോശമായി ബാധിക്കുന്നുണ്ട്.. ഒരു വ്യക്തിയോടുള്ള പ്രശ്‌നം ആ സിനിമയെ മൊത്തമായി ബാധിക്കുകയാണ്. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരു കലാരൂപത്തെ കൊല്ലരുത് എന്നായിരുന്നു പത്ര സമ്മേളനത്തില്‍ വെച്ച് സംവിധായന്‍ പറഞ്ഞത്..

ഇതില്‍ തനിക്കുള്ള വിഷമവും അദ്ദേഹം അറിയിച്ചു.. ശ്രീനാഥ് ഭാസി ഈ സിനിമയുടെ ഒരു ഭാഗം മാത്രമാണ്.. ഒരുപാട് പേരുടെ കഷ്ട്പ്പാടും കഠിനാധ്വാനവുമാണ് ഈ സിനിമ.. സിനിമ കാണാന്‍ പ്രെമോഷന്‍ എല്ലാം ചെയ്ത് ആളുകളെ തീയറ്ററില്‍ എത്തിക്കുക എന്നത് തന്നെ വലിയ കാര്യമാണ്.. സിനിമ എടുക്കുന്നത് പോലെ തന്നെ പ്രൊമേഷനും നല്ല പണച്ചിലവുള്ള കാര്യമാണെന്നും സംവിധായകന്‍ പറഞ്ഞു. ചട്ടമ്പി സിനിമയുടെ പ്രെമോഷന് വേണ്ടി

സംഘടിപ്പിച്ച അഭിമുഖത്തിലാണ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് നടന്‍ മോശമായി പെരുമാറിയത്.. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതികരിച്ചതാണ് എന്നുമാണ് ശ്രീനാഥ് ഭാസിയുടെ വാദം.. സംഭവത്തില്‍ നടനെ ചോദ്യം ചെയ്യാനിരിക്കുകയാണ് പോലീസ്.

Related News