ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്‌കാ!!! മൂന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ചെമ്പന്‍ വിനോദും മറിയവും

മൂന്നാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും. ഹൃദ്യമായ കുറിപ്പോടെയാണ് മറിയം പ്രിയതമന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘ഹാപ്പി ആനിവേഴ്‌സറി മൈ ചെമ്പോസ്‌കാ, മൂന്ന് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്‌നേഹം മാത്രം.’ എന്നാണ് മറിയം…

മൂന്നാം വിവാഹവാര്‍ഷികത്തിന്റെ നിറവില്‍ നടന്‍ ചെമ്പന്‍ വിനോദും ഭാര്യ മറിയവും.
ഹൃദ്യമായ കുറിപ്പോടെയാണ് മറിയം പ്രിയതമന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
‘ഹാപ്പി ആനിവേഴ്‌സറി മൈ ചെമ്പോസ്‌കാ, മൂന്ന് വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്‌നേഹം മാത്രം.’ എന്നാണ് മറിയം സ്‌നേഹ ചിത്രം പങ്കുവച്ച് കുറിച്ചത്.

2020ലാണ് ചെമ്പന്‍ വിനോദും മറിയം തോമസും വിവാഹിതരായത്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വളരെ ചെറിയ രീതിയിലായിരുന്നു വിവാഹം. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്.

മറിയം സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു. ചെമ്പന്‍ വിനോദും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെയാണ് മറിയത്തിന്റെ സിനിമാ എന്‍ട്രി. നഴ്‌സിന്റെ വേഷത്തിലാണ് മറിയത്തിന്റെ അരങ്ങേറ്റം.