മഞ്ജുവിനെ അനുകരിക്കുകയാണോ മീനാക്ഷി, സോഷ്യൽ മീഡിയ ചോദിക്കുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിനെ അനുകരിക്കുകയാണോ മീനാക്ഷി, സോഷ്യൽ മീഡിയ ചോദിക്കുന്നു!

മനോഹരമായ ഗൗണിൽ ഉള്ള മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സിമ്പിൾ ലുക്കിൽ മനോഹരമായി ചിരിച്ച് കൊണ്ടിരിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് മീനാക്ഷിയുടെ ചിത്രത്തിന് കമെന്റുകളുമായി ഏത്തിയത്. എന്നാൽ ഈ ചിത്രങ്ങൾ കണ്ടിട്ട് ചിലർ കമെന്റ് ഇട്ടിരിക്കുന്നത് ‘അമ്മ മഞ്ജു വാര്യരെ അനുകരിക്കാനുള്ള ശ്രമത്തിൽ ആണോ മീനാക്ഷി എന്നാണ്. കാണാരം അടുത്തിടെ മഞ്ജു സിംപിൾ ലുക്കിൽ എത്തിയത്  വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടുകയും ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്തിരുന്നു. അമ്മയെ അനുകരിക്കാൻ വേണ്ടിയാണോ മീനാക്ഷിയും സിമ്പിൾ ലുക്കിൽ എത്തിയിരിക്കുന്നത് എന്നാണു ചിലർ ചോദിച്ചിരിക്കുന്നത്. എന്നാൽ ആരാധകർ തന്നെ അതിനുള്ള മറുപടിയും അത്തരം കമെന്റ് ചെയ്തവർക്ക് കൊടുത്തിട്ടുണ്ട്.

സിമ്പിൾ ലുക്കിൽ വരണോ ഹെവി ലുക്കിൽ വരണോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യം ആണെന്നും അത് ആരെയും അനുകരിക്കാൻ വേണ്ടി ആല്ല എന്നുമാണ് ആരാധകർ കൊടുത്ത മറുപടി. എന്നാൽ മീനാക്ഷി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് കൊണ്ട് മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ അഭിനയം അല്ല, എം ബി ബി എസ് ആണ് മീനാക്ഷിയുടെ ലക്‌ഷ്യം എന്നും അതിനായുള്ള ശ്രമത്തിൽ ആണ് ഇപ്പോൾ മീനാക്ഷി എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ചെന്നൈയിൽ എം ബി ബി എസ്സിന് പഠിക്കുകയാണ് മീനാക്ഷി.

അടുത്തിടെ കൊണ്ട് മീനാക്ഷിക്ക് ആരാധകർ ഏറെയാണ്. അടുത്തിടെയായി നിരവധി ചിത്രങ്ങൾ ആണ് മീനാക്ഷിയുടേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. അവയെല്ലാം മികച്ച പ്രതികരണങ്ങൾ ആണ് സ്വന്തമാക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയ നാദിർഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷി നൃത്തം ചെയ്തതിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയത്. സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്‌ ആരാധകരും.

 

 

 

 

 

 

 

 

Trending

To Top
Don`t copy text!