എന്റെ ആ ഒരു പ്രശ്‌നം മുഖേന എനിക്ക് ‘പ്രേമ’ത്തിലെ വേഷം നഷ്ടപ്പെട്ടു, ചെമ്പൻ വിനോദ് 

വെത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രേഷക സ്വീകാര്യത പിടിച്ചു പറ്റിയ നടനാണ് ചെമ്പൻ വിനോദ്, ഒരു നടൻ മാത്രമല്ല നല്ലൊരു തിരക്കഥ കൃത്ത് കൂടിയാണ് താരം, ഇപ്പോൾ പ്രേമം എന്ന അൽഫോൻസ് ചിത്രത്തിൽ തനിക്ക്…

വെത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയിൽ പ്രേഷക സ്വീകാര്യത പിടിച്ചു പറ്റിയ നടനാണ് ചെമ്പൻ വിനോദ്, ഒരു നടൻ മാത്രമല്ല നല്ലൊരു തിരക്കഥ കൃത്ത് കൂടിയാണ് താരം, ഇപ്പോൾ പ്രേമം എന്ന അൽഫോൻസ് ചിത്രത്തിൽ തനിക്ക് ഒരു വേഷം ലഭിച്ചതും അത് നിരസിച്ചതിന് കുറിച്ചും തുറന്നു പറയുകയാണ് നടൻ, ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിച്ച വിമൽ സാറിന്റെ വേഷത്തിലേക്ക് ആയിരുന്നു തന്നെ അവർ വിളിച്ചത്

അവർ അതിനായി ഒരു ഓഡിയേഷൻ നടത്തണമെന്ന് പറഞ്ഞപ്പോൾ അതിന് തനിക്ക് കഴിയില്ലെന്ന് പറഞ്ഞു, തനിക്ക് അങ്ങനൊരു പ്രശ്‌നം ഉണ്ട്, എനിക്ക് ഓഡിയേഷൻ ഒട്ടും കംഫർട്ട് അല്ല, എന്റെ ഒരുപശ്നമാണ് ഓഡിയേഷൻ അതെനിക്ക് ഒട്ടും കോണ്ഫിഡന്റല്ല. അവർക്ക് ആ കഥാപാത്രത്തിന് ഓഡിയേഷൻ വേണ്ടി വരും അങ്ങനെ ആയിരിക്കും അവർ ഡിസൈൻ ചെയ്യ്തത് നടൻ പറയുന്നു

അങ്ങെനയാണ് പ്രേമത്തിലെ ആ വേഷം എന്നിൽ നിന്നും മാറിയത്, ഇന്നും എന്റെ ഒരു വിഷയമാണ് സിനിമയുടെ ഓഡിയേഷൻ, കൂടാതെ അന്ന് താൻ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അങ്ങനെ എല്ലാം കൊണ്ട് ആ വേഷം തനിക്ക് നഷ്ട്ടപെട്ടു നടൻ പറഞ്ഞു.