കൂടെ പോയതിനു ശേഷം ഒരു പെണ്ണ് അവരെ കരിവാരി തേക്കരുത്! മീടൂ ആരോപണങ്ങളെ കുറിച്ച് ;പ്രിയങ്ക 

സിനിമയിൽ ആയാലും സീരിയലിൽ ആയാലും മിടൂ ഒരു സംസാര വിഷയം ആയിരിക്കുകയാണ്, ഇപ്പോൾ ഇതിനെതിരെ പ്രതികരിക്കുകയാണ് നടി  പ്രിയങ്ക അനൂപ്, ഞാൻ ഈ ആരോപണത്തെ പൂർണമായും എതിർക്കും, ഈ മേഖലയിൽ ഇങ്ങനൊരു അനുഭവമുണ്ടന്നു ചിലർ പറയുന്നു, എന്നാൽ തനിക്ക് അങ്ങനൊരു  അനുഭവം ഉണ്ടായിട്ടില്ല, അവരുടെ കൂടെ പോയതിനു ശേഷം ഒരു പെണ്ണ് പിന്നീട് മീ ടൂ എന്ന് പറഞ്ഞു അവരെ കരി വാരി തേക്കുന്നത് ശരിയല്ല

എന്നാൽ അവരുടെ കൂടെ പോകാതിരുന്നാൽ പോരെ , നമ്മളുടെ പ്രശ്നങ്ങൾ പലതും നമ്മൾ സൃഷ്ട്ടിക്കുന്നതാണ്, പിന്നെ എനിക്ക് ഈ പ്രശ്‌നം ഉണ്ടായിട്ടില്ല,അഥവാ അങ്ങനെ വന്നാൽ അതിന് എതിർക്കാൻ തനിക്ക് അറിയാം, ചിലരുടെ പ്രശ്നങ്ങൾ താൻ അങ്ങനെ പരിഹരിച്ചിട്ടുമുണ്ട്, സെറ്റിൽ എല്ലാവരും നല്ല രീതിയിൽ ഒത്തൊരുമിച്ചു പോകണം പ്രിയങ്ക പറയുന്നു

ഒരളുമായി നല്ല രീതിയിൽ പോയിട്ട് പിന്നീട് എന്തെങ്കിലും പിണക്കം  ഉണ്ടായാൽ ഉടൻ അവരോടു പഴയകാര്യങ്ങൾ പറഞ്ഞു പരത്തുന്നത് അത് അത്ര നല്ല ലക്ഷണമല്ല, ഞാൻ ഇതിന് എതിർക്കുകയേയുള്ളൂ, ഒരു സ്ത്രീ തന്നെയാണ് സ്ത്രീക്ക് ശത്രു ആകുന്നത് പ്രിയങ്ക പറയുന്നു