ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിൽ എന്താണ് തെറ്റ്, ചിരഞ്ജീവി 

ഇപ്പോൾ സിനിമ മേഖലയിലെ ഒരു ട്രെൻഡ് തന്നെയാണ് പല ഭാഷകളിലെ ചിത്രങ്ങളും റീമേക്ക് ആയി  എത്തുന്നത്, ഈ അടുത്തിടക്ക് മലയാളത്തിലെ ലൂസിഫർ എന്ന ചിത്രം ഗോഡ് ഫാദർ എന്ന പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്യ്തിരുന്നു,…

ഇപ്പോൾ സിനിമ മേഖലയിലെ ഒരു ട്രെൻഡ് തന്നെയാണ് പല ഭാഷകളിലെ ചിത്രങ്ങളും റീമേക്ക് ആയി  എത്തുന്നത്, ഈ അടുത്തിടക്ക് മലയാളത്തിലെ ലൂസിഫർ എന്ന ചിത്രം ഗോഡ് ഫാദർ എന്ന പേരിൽ തെലുങ്കിൽ റീമേക്ക് ചെയ്യ്തിരുന്നു, അതിൽ ചിരഞ്ജീവി ആയിരുന്നു നടൻ, ചിത്രം പരാജയം ആയതിനെ തുടർന്ന് നിരവധി വിമർശനവും താരത്തിനെതിരെ എത്തിയിരുന്നു, എന്നാൽ ഇപ്പോൾ എന്താണ് ചിത്രങ്ങൾ റീമേക്ക് ചെയ്യുന്നതിൽ തെറ്റ് എന്ന് ചോദിക്കുകയാണ് നടൻ.

അടുത്തിടയിൽ താരം അജിത്തിന്റെ വേതാളത്തിന്റെ റീമേക്ക് ആയി ഭോല ശങ്കർ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്,  എന്നാൽ ഈ ചിത്രങ്ങൾ താൻ റീമേക്ക് ചെയ്‌യുന്നതിന്റെ കാരണവും വെളിപ്പെടുത്തി നടൻ. നല്ല കഥപാത്രവും കഥയും ആയതുകൊണ്ടാണ് ഇങ്ങനെ റീമേക്ക് ചെയ്യുന്നത്. പല ഭാഷകളിലെ ശ്കതമായ കഥയും കഥപാത്രവും തെലുങ്ക് പ്രേക്ഷരുടെ ഇടയിൽ എത്തണം അതാണ് റീമേക്ക് ചൈയുന്നതും

അതിൽ എന്താണ് തെറ്റ്, ഇപ്പോൾ ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ ഉള്ളതുകൊണ്ട് എല്ലയിടവും വെത്യസ്ത ചിത്രങ്ങൾ പ്രേക്ഷകരിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ വേതാളം എന്ന ചിത്രം ഓ ടി ടി യിൽ എത്തില്ല അതുകൊണ്ടാണ് ഇപ്പോൾ ചിത്രം റീമേക്ക് ചെയ്യ്തു  ഭോല ശങ്കർ എന്ന പേരിൽ റീമേക്ക് ചെയ്യുന്നത് ചിരഞ്ജീവി പറയുന്ന അതുപോലെ ഈ ചിത്രവും നിങ്ങൾ ഏറ്റെടുക്കുമെന്നും തന്നിൽ പ്രതീക്ഷ ഉണ്ട് എന്ന് നടൻ പറഞ്ഞു.