മലയാള സിനിമയിൽ നിന്ന് ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ ചിത്രയുടെ വാക്കുകൾ

കല്യാണ പന്തൽ എന്ന ചിത്രത്തിൽ കൂടിയാണ് ചിത്ര മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. നിരവധി ചിത്രങ്ങളിൽ ആണ് അതിനു ശേഷം താരം വേഷമിട്ടത്. ആട്ടക്കലാശം എന്ന ചിത്രം ആണ് താരത്തിന് കൂടുതൽ പ്രശസ്തി…

chitra about mammootty

കല്യാണ പന്തൽ എന്ന ചിത്രത്തിൽ കൂടിയാണ് ചിത്ര മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. നിരവധി ചിത്രങ്ങളിൽ ആണ് അതിനു ശേഷം താരം വേഷമിട്ടത്. ആട്ടക്കലാശം എന്ന ചിത്രം ആണ് താരത്തിന് കൂടുതൽ പ്രശസ്തി നേടി കൊടുത്തത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം എല്ലാം താരത്തിനു അഭിനയിക്കാനുള്ള അവസരം ലഭിച്ചു. പ്രേം നസീറിന് ഒപ്പം വരെ താരം അഭിനയിച്ചിരുന്നു. ദേവാസുരത്തിലെ ചിത്ര അവതരിപ്പിച്ച സുഭദ്ര തമ്പുരാട്ടിയെ പ്രേക്ഷകർ ഇന്നും ഓർക്കുന്നു. മികച്ച പല മലയാള ചിത്രങ്ങളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രയുടേതാണ് ഒരു പഴയ അഭിമുഖം ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ നിന്നു തനിക്കുണ്ടായ ദുരനുഭവം ആണ് ചിത്രം അഭിമുഖത്തിൽ കൂടി പറഞ്ഞത്.

എനിക്ക് സെറ്റുകളിൽ മറ്റുള്ള താരങ്ങളോടും നടികളോടും വരെ മിണ്ടുന്നതിനു അച്ചന്റെ വിലക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ അങ്ങനെ ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു, ആ സമയത്ത് എനിക്ക് ജാഡ ആണെന്ന് എന്നോട് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞ ഞാൻ ഒരു സിനിമ എടുക്കും അന്ന് എന്നെ മൈൻഡ് ചെയ്യാത്തവരെ എല്ലാം ഞാൻ ഒരു പാഠം പഠിപ്പിക്കുമെന്നു അയാൾ പറഞ്ഞിരുന്നു. സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ലന്നും ചിത്ര പറയുന്നു.വർഷങ്ങൾക്ക് ഷെഹ്സാൻ അയാൾ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്തു. അതിൽ അഭിനയിക്കുവാൻ വേണ്ടി എന്നെ വിളിച്ചു. ചിത്രത്തിലെ ഒരു ഗാനം ഷൂട്ട് ചെയ്തത് ഒരു കുന്നിന്റെ മുകളിൽ വെച്ചായിരുന്നു.

അതിൽ ഒരു വലിയ കുന്ന് ഇറങ്ങി വരുന്ന രംഗങ്ങൾ ചിത്രീകരിക്കേണ്ടത് ആയിട്ടുണ്ടായിരുന്നു. തന്നോട് ഉള്ള പഴയ പ്രതികാരം വെച്ച്‌ പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ തന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളത്കൊണ്ട് തളര്‍ന്നു പോയെന്നും എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവിശ്യപെട്ടപ്പോള്‍ തന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു.