മഹാലക്ഷ്മിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷിയും, ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താര പുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീനാക്ഷി അടുത്ത ഇടയ്ക്കാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്. അന്ന് മുതൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് വരെ അച്ഛനും അമ്മയ്ക്കും ഒപ്പം മാത്രമുള്ള ചിത്രങ്ങൾ ആയിരുന്നു മീനാക്ഷിയുടേതായി ആരാധകർ കണ്ടുകൊണ്ടിരുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളതും.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ചേച്ചിയും അനുജത്തിയും തമ്മിൽ പൂക്കളം ഇടുന്ന ചിത്രം ആണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷിയുടെ അരികിൽ ഇരുന്നു പൂക്കളം ഇടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. കുറച്ച് നാളുകൾക്ക് ശേഷമാണ് മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ചിത്രങ്ങൾ പുറത്ത് വിടുന്നത്. എന്തായാലും ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയിരിക്കുന്നത്. ആരാധകർ എല്ലാം മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇപ്പോൾ തന്റെ ചിത്രങ്ങൾ ഒക്കെയും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയെല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

Previous articleഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം
Next articleമലയാള സിനിമയിൽ നിന്ന് ഉണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ ചിത്രയുടെ വാക്കുകൾ