‘തെറി’ പറയാന്‍ വേണ്ടി മാത്രം ആരെങ്കിലും സിനിമ എടുക്കുമോ? ‘ചുരുളി’ ചര്‍ച്ചയാകുന്നു… ശുദ്ധ തെമ്മാടിത്തരം എന്ന് വിളിച്ച് കോണ്‍ഗ്രസ്!!

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ വന്‍ വിവാദത്തിലേക്ക്. ചിത്രത്തിലെ തെറിവിളി ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് നിറയുകയാണ്. ചിത്രം എത്രയും പെട്ടെന്ന്…

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ വന്‍ വിവാദത്തിലേക്ക്. ചിത്രത്തിലെ തെറിവിളി ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ വന്ന് നിറയുകയാണ്.

ചിത്രം എത്രയും പെട്ടെന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം രംഗത്ത് വിന്നിട്ടുണ്ട്. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെ് ഓര്‍ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ച സിനിമ ഉണ്ടായിക്കാണില്ല എന്ന് ചിത്രത്തില്‍ അഭിനയിച്ച വിനയ്‌ഫോര്‍ട്ട് തന്നെ പറയുന്നുണ്ട്. ക്രമിനലുകള്‍ മാത്രം താമസിക്കു സ്ഥലത്താണ് രംഗം നടക്കുന്നത്. അത്തരത്തിലുള്ളവര്‍ ഉപയോഗിക്കുന്ന രീതിയിലാണ് ഭാഷ ഉപയോഗിച്ചിരിക്കുത്. അതാണ് അതിന്റെ സത്യാവസ്ഥ എന്നും വിനയ് പറയുന്നു.

അതേസമയം, ചുരുളിയില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെടുന്നത് കൊണ്ടാണെന്ന് നടന്‍ ചെമ്പന്‍ വിനോദ് നേരത്തെ വ്യക്തമാക്കിരുന്നു. തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ലല്ലോ എന്ന് ചെമ്പന്‍ വിനോദ് ചോദിച്ചിരുന്നു.

ഒരു ഭാഗത്ത് സിനിമ ഉടന്‍ പിന്‍വലിക്കണമെന്ന് മുറവിളി ഉയരുന്നുണ്ട് എങ്കിലും സിംബോളിസങ്ങളും മാജിക് റിയലിസവും കൊണ്ട് സംവിധായകന്‍ നന്നായി തയ്യാറാക്കിയ സിനിമയാണിതെന്ന് പറയുന്ന ഒരു വിഭാഗം ആള്‍ക്കാരും ഉണ്ട്.