നിന്നെക്കൊണ്ടു പറ്റില്ല കളഞ്ഞിട്ടു പോടെ, ഒരുപാടു അവഗണനകൾ കേട്ടു ബിജു സോപാനം 

ഉപ്പും, മുളകും എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ബിജു സോപാനം. ഇപ്പോൾ താരം തന്റെ കലാജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം…

ഉപ്പും, മുളകും എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ബിജു സോപാനം. ഇപ്പോൾ താരം തന്റെ കലാജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്. താൻ ക്യാമെറയുടെ മുന്നിൽ എത്തുമ്പോൾ മാത്രമാണ് ഒരു നടൻ ആകുന്നത് അല്ലെങ്കിൽ സാധാരണ ഒരു നെയ്യാറ്റിൻ കരക്കാരൻ തന്നെയാണ് ബിജു പറയുന്നു. കാവാലം സാറിന്റെ നാടക കളരിയുടെ പേരാണ് സോപാനം, അത് തന്റെ പേരിനോട് കൂടെ ചേർന്ന്.

താൻ നാടകത്തിൽ നിന്നുമാണ് അഭിനയ മേഖലയിൽ എത്തിയത്. ഞാൻ നാടകത്തിൽ അഭിനയിക്കുന്ന സമയത്തു തന്നെ നിനക്ക് പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോടെ എന്ന് പുച്ഛിച്ചിട്ടുണ്ട്. അതുപോലെ സിനിമയിൽ അവസരം എത്തിയെങ്കിലും തന്റെ പൊക്കക്കുറവ് ഒരു പ്രശ്നം ആയി വന്നു , അതിനും ചിലർ പറഞ്ഞു പൊക്കമില്ല അതുകൊണ്ടു നിനക്ക് സിനിമയിൽ അഭിനയിക്കാൻ കഴിയില്ല എങ്ങും അവഗണനകൾ മാത്രം ആയിരുന്നു കേട്ടത് നടൻ പറയുന്നു.

നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്തു ആയിരുന്നു രാജമാണിക്യം എന്ന ചിത്രത്തിൽ അവസരം എത്തിയത് അതിൽ കട്ടും, ഒളിച്ചുമായിരുന്നു അഭിനയിക്കാൻ പോയത് . നാടകകളരിയിൽ ഞാൻ 22  വര്ഷത്തോളം ഞാൻ നിന്ന്. കഴിവും, ഈസ്വരദീനവും ഉണ്ടെകിൽ നമ്മൾ അഭിനയത്തിൽ വിജയിക്കും. ഇപ്പോൾ എന്റെ വീടിനും സോപാനം എന്നാണ് പേര് ഇട്ടിരിക്കുന്നത്, എന്റെ മക്കൾക്കും സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹം ഉണ്ട്. ഓർമ്മക്കായി എന്ന ചിത്രത്തിൽ ഗോപിച്ചേട്ടൻ ചെയ്യ്ത വേഷം ചെയ്യണമെന്ന് ആഗ്രഹം ഉണ്ട്, ഉപ്പും, മുളകും എന്റെ തലവര തന്നെ മാറ്റിയ പരമ്പര ആണ് ബിജു സോപാനം പറയുന്നു, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രം ആണ് താരം അവസാനമായി അഭിനയിച്ച ചിത്രം.