നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി 

നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിൻ ആണ് വരൻ. വളരെ ലളിതമായ ചടങ്ങുകളോട് കൂടി പള്ളിയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാണ് പങ്കെടുത്തിരുന്നത്. വിവാഹത്തിന്…

നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിൻ ആണ് വരൻ. വളരെ ലളിതമായ ചടങ്ങുകളോട് കൂടി പള്ളിയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാണ് പങ്കെടുത്തിരുന്നത്. വിവാഹത്തിന് ശേഷമുള്ള റിസ്പഷനിൽ ലാൽ, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, സിദ്ദിഖ് തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു. സരിതയാണ് ജോയിയുടെ ഭാര്യ.

മാത്യു, ആൻ, തന്ന്യ എന്നിവരാണ് താരത്തിന്റെ മക്കൾ, മൂത്തമകൻ മാത്യു 2019 ൽ ആയിരുന്നു വിവാഹം കഴിച്ചത്. താരം അവസാനമായി അഭിനയിച്ച ചിത്രം ഹെവൻ ആയിരുന്നു. 1921  പുഴ മുതൽ പുഴ വരെയാണ് താരത്തിന്റെ ഇനിയും റിലീസ് ആകനുള്ള ചിത്രം.

ഈ ചിത്രം സംവിധാനം ചെയ്യുന്നത് അലി അക്ബർ ആണ്. കുഞ്ചക്കോ ബോബൻ നായകനാകുന്ന ചാവേർ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യു ആണ്, ടിനു പാപ്പച്ചൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകൾ എല്ലാം ഈ അടുത്തിടക്ക് ആയിരുന്നു കഴിഞ്ഞത്.