ഹാസ്യ താരം ബിനു കമൽ അറസ്റ്റിൽ 

കെ എസ്‌ ആർ ടി സി യിൽ സഞ്ചരിച്ച സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും, ലൈംഗികാതിക്രമ൦ കാണിക്കുകയും ചെയ്യതെന്ന പരാതിയിൽ മിനിസ്ക്രീൻ കോമഡി താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. കഴിഞ്ഞ ദിവസം…

കെ എസ്‌ ആർ ടി സി യിൽ സഞ്ചരിച്ച സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും, ലൈംഗികാതിക്രമ൦ കാണിക്കുകയും ചെയ്യതെന്ന പരാതിയിൽ മിനിസ്ക്രീൻ കോമഡി താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്യ്തു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം നടന്നത്, കഴിഞ്ഞ ദിവസം അഞ്ചുമണിക്ക് തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്തു എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന ബിനു സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാണ് പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്.

കടക്കൽ സ്വദേശിക്കാരി 21 വയസുള്ള പെൺകുട്ടിയാണ് പരാതിക്കാരി. ബിനുവിന്റെ ശല്യം സഹിക്കാനവാതെ ബഹളം വെക്കുകയും അതേ തുടർന്ന് ബസ് നിർത്തുകയും ചെയ്യ്തു, എന്നാൽ പെട്ടന്ന് പ്രതിയായ ബിനു ബസ്സിൽ നിന്നും ഇറങ്ങി ഓടി , എന്നാൽ വട്ടപ്പാറ പോലീസുകാരും, യാത്രക്കാരും ,നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി, ബിനുവിനെ വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാക്കും