അനുമോൾ ആണെന്ന് കണ്ടാൽ പറയുകയേ ഇല്ലാ ; നടിയുടെ വൈറൽ ഇൻസ്റ്റാഗ്രാം കുറിപ്പ് 

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്‌നിക്കാറുണ്ട് മിക്ക താരങ്ങളും. അതിൽ നടനെന്നോ നടിയെന്നോ ഉള്ള വ്യത്യസം ഒന്നുമില്ല. അത്തരത്തിൽ മലയാളത്തിലെ ഒരു യുവനടി നടത്തിയ ഒരു രൂപമാറ്റം ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളത്തിലെ…

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റം പ്രയത്‌നിക്കാറുണ്ട് മിക്ക താരങ്ങളും. അതിൽ നടനെന്നോ നടിയെന്നോ ഉള്ള വ്യത്യസം ഒന്നുമില്ല. അത്തരത്തിൽ മലയാളത്തിലെ ഒരു യുവനടി നടത്തിയ ഒരു രൂപമാറ്റം ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ അനുമോളാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു മേക്ക് ഓവർ നടത്തിയിരിക്കുന്നത്. കുറുവമ്മാള്‍ എന്ന തമിഴ് ചിത്രത്തിൽ   മുന്‍പൊരിക്കലും അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അനു മോളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റും ചിത്രങ്ങളുമാണ് ഇപ്പോൾ  ആരാധകർക്കിടയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അനുമോൾ ഒഫീഷ്യൽ എന്ന തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് ആരാധകരുമായി താരം വിശേഷങ്ങൾ പങ്കു വെച്ചിരിക്കുന്നത്. എന്റെ ഹൃദയത്തോട് ഒരുപാട് ചേര്‍ന്നിരിക്കുന്ന കഥാപാത്രമാണ് കുറുവമ്മാള്‍. ഞാന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന് എന്നും ഈ ക്യാരക്ടറിനെ വിശേഷിപ്പിക്കാം. ഈ ക്യാരക്ടറായി മാറുന്നത് എന്നെ സംബന്ധിച്ച് വലിയൊരു വെല്ലുവിളിയായിരുന്നു. അത്രയും നിഷ്‌കളങ്കതയുള്ള കഥാപാത്രമാണ്. സംവിധായകനും മറ്റ് താരങ്ങളുമടക്കമുള്ള ടീമിന്റെ പിന്തുണയുള്ളത് കൊണ്ടാണ് എനിക്ക് ഈ ക്യാരക്ടര്‍ മനോഹരമാക്കാന്‍ കഴിഞ്ഞത്. പുതുക്കോട്ടെ സ്ലാംഗിലെ സംസാരവും എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പഠിച്ചെടുക്കാനും പാടുപെട്ടിരുന്നു. എല്ലാം നന്നായി തന്നെ വന്നു. എല്ലാവരോടും നന്ദി പറയുന്നുവെന്നുമായിരുന്നു അനുമോൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അയലിയില്‍ നീ അത്രയും നന്നായി അഭിനയിച്ചുവെന്നായിരുന്നു മിയ കുറിച്ചത്. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. മനോഹരമായി തന്നെ അനു അത് അവതരിപ്പിച്ചെന്നായിരുന്നു റാണി പൊതുവാൾ കുറിച്ചത്. ഇത് എവിടെയാണ് ഷൂട്ട് ചെയ്തതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. പുതുക്കോട്ടയിലാണെന്നായിരുന്നു അനുമോൾ നല്‍കിയ മറുപടി. നിരവധി പേരാണ് കമന്റുകളിലൂടെയായി അനുവിന് അഭിനന്ദനം അറിയിച്ചെത്തിയിട്ടുള്ളത്. മിക്ക കമന്റുകള്‍ക്കും അനു തന്നെ നേരിട്ട് മറുപടി നൽകുകയായിരുന്നു. അനുമോൾ തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകളിലൂടെ പങ്കു വെയ്ക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും പ്രേക്ഷകർ ഏറെയാണ്. ‘അനുയാത്ര’ എന്ന പേരിൽ ഒരു ട്രാവൽ വീഡിയോ യൂട്യൂബ് ചാനലും, ഇൻസ്റ്റാഗ്രാം പേജും അനുമോൾക്കുണ്ട്.

അതേസമയം അവതാരകയില്‍ നിന്നാണ് അനുമോൾ സിനിമയിലേയ്ക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയയായ അനുമോളുടെ ആദ്യ കാല സിനിമകള്‍ ഇന്നും ഫെസ്റ്റിവല്‍ വേദികളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചായില്യം , ഇവാൻ മേഘരൂപം, അകം എന്നീ മലയാള ചിത്രങ്ങളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയ ധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നത് ആയിരുന്നു. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ. അമീബ എന്ന ചിത്രത്തിൽ ശക്‌തമായ സ്ത്രീ കഥാപാത്രത്തെയാണ് അനുമോൾ അവതരിപ്പിച്ചത്. ടി.കെ. പത്മിനി എന്ന ചിത്രകാരിയുടെ ജീവിതകഥ പറഞ്ഞ പത്മിനി എന്ന സിനിമയിലൂടെ പത്മിനി ആയുള്ള അനുമോളുടെ വേഷപ്പകർച്ച ഏറെ ശ്രദ്ധ നേടിയിരുന്നു കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും. ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കാൻ അറിയുന്ന അനുമോൾ ഒരു മേക്കോവറിലൂടെ വി കെ പ്രകാശ് സംവിധാനം ചെയ്ത  “റോക്‌സ്‌റ്റാർ” എന്ന ചിത്രത്തിൽ ഫാഷൻ ഫോട്ടോഗ്രാഫർ ആയ സഞ്ജന കുര്യൻ എന്ന ടോംബോയ് കഥാപാത്രത്തിനു വേണ്ടി അതി വേഗത്തിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഓടിച്ചും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.