സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. മലയാളത്തിന്റെ പ്രിയനായികയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴില്‍ തുടങ്ങി മലയാളത്തില്‍ താരമായ പ്രയാഗ കന്നഡയിലും സാന്നിധ്യം അറിച്ച് കഴിഞ്ഞു. അടുത്ത സമയത്ത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് അശ്‌ളീല കമെന്റുകളുമായി എത്തിയിരിക്കുകയാണ് കുറച്ച് പേര്.

താരം പുതിയതായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പ്രയാഗ ആരാധകരുമായി പങ്കുവെച്ചത്. നിരവധി മികച്ച കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചത്. താരത്തിന്റെ പിന്തുണച്ചുകൊണ്ടും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും നിരവധി പേര് എത്തിയപ്പോൾ ചിത്രത്തിന് സൈബർ ഞാറമ്പൻമാരും ചൊറിയാൻ മറന്നില്ല. എന്തൊരു ഹോട്ട് സ്ട്രക്ച്ചർ ആണിതെന്നാണ് ഒരാൾ കമെന്റ് ചെയ്തത്. എന്നാൽ ഞങ്ങൾക്ക് ഫ്രണ്ട് വ്യൂവും നേവലും കാണണം എന്നാണ് മറ്റൊരു ഞരമ്പന്റെ കമെന്റ്. ഈ കമെന്റുകളോടൊന്നും പ്രയാഗ ഇത് വരെ പ്രതികരിച്ചിട്ടില്ല.

ആദ്യ സിനിമ ‘പിസാസ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രയാഗ അഭിനയ രംഗത്തേക്ക് പ്രേവേശിക്കുന്നത്. വളരെ കുറച്ച് സിനിമകൾ മാത്രമേ പ്രയാഗ ചെയ്തുള്ളു യെങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രേധിക്കപെട്ടവയായിരുന്നു. മലയാളത്തിൽ ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തിലെ നായികാ വേഷം പ്രയാഗയുടെ കരിയറിൽ ഒരു പൊൻ തൂവലാണ്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായകന്മാരോടൊപ്പം പ്രയാഗ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരം പുതിയ ചിത്രമായ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ സോഷ്യല്‍ മീഡിയയിലും സജീവമായ താരം നിരവധി ട്രോളുകള്‍ക്കും ഇരയായിട്ടുണ്ട്.