വ്യാജപതിപ്പുകൾക്ക് പൂട്ട് വീഴും; കർശന നിർദേശവുമായി കേന്ദ്രം

വ്യാജപ്പതിപ്പുകളിലൂടെ തകരുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി…

വ്യാജപ്പതിപ്പുകളിലൂടെ തകരുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ തടയാൻ നോഡൽ ഓഫീസർമാരെ നിയോഗിച്ചു. പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. നിയമലംഘനങ്ങൾക്ക് മൂന്നുമാസം മുതൽ മൂന്നു വർഷം വരെ തടവും മൂന്നുലക്ഷം വരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്‌പാദനച്ചെലവിന്റെ അഞ്ചുശതമാനം വരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമ പ്രകാരമാണ് നടപടി. വ്യാജപ്പതിപ്പുകൾ സിനിമാ വ്യവസായത്തിന് വർഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.  അതേ സമയം റിലീസ് ചെയ്ത് 15ാം ദിവസം ലിയോയുടെ എച്ച്ഡി പ്രിന്‍റ് പൈറേറ്റഡ് വെബ്‌സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നുവെന്നാണ് പുതിയ വിവരം. ഇത് ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. തമിഴ് റോക്കോഴ്സ് പോലുള്ള പൈറസി സംഘമാണ് ഇത്തരം ഒരു ലീക്കിന് പിന്നില്‍ എന്നാണ് സൂചന.

അതേ സമയം അണിയറക്കാര്‍ ചിത്രം ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് എന്നാണ് വിവരം. ചിത്രം റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി സ്ട്രീമിംഗിനായി വാങ്ങിയിരിക്കുന്നത്. അതിനെ ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. നവംബര്‍ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് വിവരം. ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്‍റ് നേരത്തെ ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു. ലിയോ റിലീസിന് തലേദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.  ഏതോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രം​ഗങ്ങളാണ് എക്സില്‍ കാര്യമായി പ്രചരിച്ചത്. ഇതും വിജയകരമായി നീക്കം ചെയ്തിരുന്നു. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. അതേ സമയം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.ദളപതി വിജയ്‍ നായകനായി എത്തിയ ചിത്രമായ ലിയോ ലോകമെമ്പാടും വൻ സ്വീകാര്യതയാണ് നേടുന്നത്.  തമിഴകത്ത് നിന്ന് മാത്രമായി 200 കോടി രൂപയിലധികം വിജയ്‍യുടെ ലിയോ നേടുകയും റെക്കോര്‍ഡായി മാറുകയും ചെയ്‍തിരുന്നു. എന്തായാലും തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാൻ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. അതെ സമയം ലിയോ’യുടെ ആരവങ്ങൾ ആരാധകർക്ക് വിട്ടുകൊടുത്ത്  വിജയ് തായ്‌ലൻഡിലേയ്ക്ക് യാത്ര തിരിച്ചു. വെങ്കട് പ്രഭു ചിത്രം ‘ദളപതി 68’ന്റെ ആദ്യ ഷെഡ്യൂൾ തായ്‌ലൻഡിൽ ആരംഭിക്കാനിരിക്കുകയാണ്. 15 ദിവസം നീളുന്ന ഷെഡ്യൂളിനായാണ് വിജയ് യാത്ര തിരിച്ചത്. സംഘാംഗങ്ങൾ ഒക്ടോബര്‍ 31ന് തന്നെ തായ്‌ലൻഡിലേയ്ക്ക് പുറപ്പെട്ടിരുന്നു. സംവിധായകൻ വെങ്കട്ട് പ്രഭു ഉൾപ്പെടെയുള്ളവർ എയർപോർട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതാണ്. ലിയോയുടെ സക്സസ് മീറ്റിന് ശേഷം ദളപതി 68 ആരംഭിക്കാൻ കാത്തിരിക്കുകയായിരുന്നു അണിയറപ്രവർത്തകർ.