കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബലിപെരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബലിപെരുന്നാളിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തി സർക്കാർ, ബാലികർമവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവർക്കും അവരുമായി ബന്ധപ്പെട്ടവർക്കും കോവിഡ് ടെസ്റ്റ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഇതുമായി സംബന്ധിച്ച് മുസ്‌ലിം നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ …

corona-virus

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബലിപെരുന്നാളിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തി സർക്കാർ, ബാലികർമവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവർക്കും അവരുമായി ബന്ധപ്പെട്ടവർക്കും കോവിഡ് ടെസ്റ്റ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഇതുമായി സംബന്ധിച്ച് മുസ്‌ലിം നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ  സംസാരിച്ചുവെന്ന് പിണറായി അറിയിച്ചു. കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ അഭ്യര്‍ഥിച്ചുവെന്നും എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ നടത്തു. ആഘോഷങ്ങൾ പരമാവധി ചുരുക്കും. നിരബന്ധമായ ചടങ്ങുകൾ മാത്രമേ നടത്തൂ എന്നും അറിയിച്ചു. പെരുന്നാളുമായി ബന്ധപ്പെട്ടു പള്ളികളിൽ മാത്രമേ നിസ്കാരം നടത്തൂ. പൊതു സ്ഥലങ്ങളില്‍ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല.  എല്ലാവരും സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തണം. പള്ളികളിൽ 100 പേരിൽ അധികം ആളുകൾ എത്തുവാൻ പാടില്ല എന്നും അറിയിച്ചു.

ബലിപെരുന്നാൾ കർമ്മവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അറിയിച്ചു, ടൗണിലെ പള്ളിയില്‍ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനും ശ്രദ്ധയുണ്ടാകണം. നേരത്തെ അടച്ച പള്ളികൾ തുറക്കുകയില്ല എന്നും പിണറായി പറഞ്ഞു.