നാടൻ നായ്ക്കുട്ടി സിനിമയിൽ നിർബന്ധം ഇല്ലെങ്കിൽ സിനിമ ഇല്ല, ‘നെയ്മറിന്റെ’ അണിയറപ്രവർത്തകർ  

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രമാണ് ‘നെയ്‌മർ’ചിത്രം സംവിധാനം ചെയ്യുന്നത് സുധി മാഡിസൻ ആണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു നാടൻ പട്ടികുട്ടിയെ വെച്ച് ഇങ്ങനൊരു സിനിമ ചെയ്യുന്നത്. ഇതിൽ ആ നായ്കുട്ടിയാണ്…

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന ചിത്രമാണ് ‘നെയ്‌മർ’ചിത്രം സംവിധാനം ചെയ്യുന്നത് സുധി മാഡിസൻ ആണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു നാടൻ പട്ടികുട്ടിയെ വെച്ച് ഇങ്ങനൊരു സിനിമ ചെയ്യുന്നത്. ഇതിൽ ആ നായ്കുട്ടിയാണ് കേന്ദ്ര കഥപാത്രമായി എത്തുന്നത്. ഇപ്പോൾ ചിത്രത്തിലെ നായെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഒരു നായകുട്ടിയുടെ വികാരഭരിതമായ സ്വീക്യുൻസുകളും, കുസൃതികളുമാണ് നെയ്മർ എന്ന നായ്ക്കുട്ടി ഈ സിനിമക്ക് വേണ്ടി ചെയ്യ്തിരിക്കുന്നത്.

ഇങ്ങനെ ട്രയിനിങ് ചെയ്യാൻ മറ്റൊരു നല്ലയിനം പട്ടികുട്ടിയെ പോരെ എന്നും എന്തിനാണ് ഇങ്ങനൊരു നാടൻ പട്ടികുട്ടിയെ വെച്ച് ചെയ്യുന്നത് എന്നും അങ്ങനെ പല അഭിപ്രായങ്ങളും വന്നിരുന്നു. എന്നാൽ സംവിധയകന്റെ ഉറച്ച തീരുമാനം ആയിരുന്നു നെയ്മർ ചെയ്യാൻ ഒരു നാടൻ പട്ടികുട്ടിയെ തന്നെ വേണമെന്ന്,

നാടൻ നായ്ക്കുട്ടി സിനിമയിൽ മസ്റ്റ് ആയിരുന്നു ഇല്ലെങ്കിൽ സിനിമ പോലും വേണ്ട എന്നായിരുന്നു തീരുമാനം. അങ്ങനെ ഒരു നാടൻ പട്ടികുട്ടിയെ കിട്ടി,ചിത്രത്തിന്റെ അണിയറ പ്രവര്തകര്  പറയുന്നു, ചിത്രത്തിൽ വിജയ രാഘവൻ, ജോണി ആന്റണി, മാത്യു, നസ്ലിൻ, ഷമ്മി തിലകൻ തുടങ്ങിയവരാണ്, 80  ദിവസം ആയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.