എന്നാ ആക്ടിങ്! ജയസൂര്യയെയും, ‘ജോൺ ലൂഥറി’നെയും പ്രശംസിച്ചു ക്രിക്കറ്റ് താരം അശ്വിൻ 

എന്നാ ആക്ടിങ്, ജയസൂര്യയെയും, സിനിമ ‘ജോൺ ലൂഥറി’നെയും പ്രശംസിച്ചു കൊണ്ട് ക്രിക്കറ്റ് താരം ആർ അശ്വിൻ ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്. എന്നാ ആക്ടിങ് എന്നായിരുന്നു അശ്വിൻ പറഞ്ഞ വാക്കുകൾ. അതുപോലെ താൻ കണ്ട മികച്ച…

എന്നാ ആക്ടിങ്, ജയസൂര്യയെയും, സിനിമ ‘ജോൺ ലൂഥറി’നെയും പ്രശംസിച്ചു കൊണ്ട് ക്രിക്കറ്റ് താരം ആർ അശ്വിൻ ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്. എന്നാ ആക്ടിങ് എന്നായിരുന്നു അശ്വിൻ പറഞ്ഞ വാക്കുകൾ. അതുപോലെ താൻ കണ്ട മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് ജോൺ ലൂഥർ. ജൊഹെനാസ് ബെർഗ്ഗിൽ നടക്കുന്ന ട്വിന്റി ട്വന്റി സീരിസിൽ പങ്കെടുക്കാൻ വിമാന യാത്രക്കിടയിൽ ആയിരുന്നു അശ്വിൻ ജയസൂര്യയുടെ ഈ ചിത്രം കണ്ടത്, വിജയ് ആന്റണി നായകനായ കൊലൈ എന്ന സിനിമ കണ്ടു.

അതൊരു പോലീസ് സ്റ്റോറി ആയിരുന്നു, അതിനു ശേഷം ആണ് ജയസൂര്യയുടെ ‘ജോൺ ലൂതർ’ എന്ന ചിത്രം കണ്ടത് ,എന്നാ ആക്ടിങ് ആണ് ശരിക്കും ഒരു ഹീറോ തന്നെയാണ്, ‘വസൂൽ രാജ എം ബി ബി എസി ‘ൽ കമൽ ഹാസനൊപ്പം സക്കീർ എന്ന കഥപാത്രത്തെ ജയസൂര്യ  അവതരിപ്പിച്ചിരുന്നു, എന്നാൽ ജോൺ ലൂഥറിലെ ജയസൂര്യയുടെ അഭിനയംസൂപ്പർ , സത്യ സന്ധനായ ഒരു പോലീസ് ഓഫീസിറിന്റെ കഥയാണ് ജോൺ ലൂഥറിൽ പറയുന്നത്

തിരക്കഥയുടെ മികവെല്ലാം  ഈ ചിത്രത്തിലുണ്ട്, വിമാനത്തിൽ ഇരിക്കുമ്പോൾ താൻ മറ്റുള്ള ജോലികൾ ചെയ്യാമെന്ന് ആയിരുന്നു തീരുമാനിച്ചത് അശ്വിൻ പറയുന്നു ,ഫ്‌ളൈറ്റ് ഇന്റർനെറ്റ് വരെ വാങ്ങി, ഡയറിയും എടുത്തു, ഇതെല്ലം ചെയ്യ്തതിനു ശേഷമാണ് ജോൺ ലൂഥർ തുടങ്ങിയത്, പക്ഷെ എല്ലാ മറന്നു സിനിമയിൽ തന്നെ മുഴുകി എന്നാണ് അശ്വിൻ പറയുന്നത്.