ഞാന്‍ മാത്രം മതി! അഭയം ലഭിച്ച കുയില്‍ കുഞ്ഞിന്റെ ക്രൂരത!!! കൂട്ടിലെ മറ്റ് മുട്ടകളെ താഴേക്ക് തള്ളിയിട്ടു

മുത്തശ്ശിക്കഥകളിലൂടെ നമ്മള്‍ കേട്ടിട്ടുള്ളതാണ് കാക്കകൂട്ടില്‍ മുട്ടയിടുന്ന കുയിലിനെ കുറിച്ച്. മുട്ടയിടാനായി മറ്റ് പക്ഷികളുടെ കൂടിനെ ആശ്രയിക്കുന്ന കുയിലിനെ കുറിച്ച് പക്ഷി നിരീക്ഷകരും കണ്ടെത്തിയിട്ടുണ്ട്. കുയിലുകള്‍ക്ക് സ്വന്തമായി കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സ്വഭാവമില്ല. തനിക്ക്…

മുത്തശ്ശിക്കഥകളിലൂടെ നമ്മള്‍ കേട്ടിട്ടുള്ളതാണ് കാക്കകൂട്ടില്‍ മുട്ടയിടുന്ന കുയിലിനെ കുറിച്ച്. മുട്ടയിടാനായി മറ്റ് പക്ഷികളുടെ കൂടിനെ ആശ്രയിക്കുന്ന കുയിലിനെ കുറിച്ച് പക്ഷി നിരീക്ഷകരും കണ്ടെത്തിയിട്ടുണ്ട്. കുയിലുകള്‍ക്ക് സ്വന്തമായി കൂടുണ്ടാക്കി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സ്വഭാവമില്ല.

തനിക്ക് അനുയോജ്യമായ സ്ഥലത്ത് എത്ര ചെറിയ പക്ഷിയുടെ കൂട് ലഭിച്ചാലും അതില്‍ മുട്ടയിടുന്നതാണ് കുയിലിന്റെ പൊതുവേയുള്ള സ്വഭാവം. മുട്ടയിട്ട ശേഷം അതു വിരിഞ്ഞോ, കുഞ്ഞുങ്ങള്‍ വളര്‍ന്നോ തുടങ്ങിയ കാര്യങ്ങളൊന്നും കുയിലിന് അറിയേണ്ടതില്ല.

പൊതുവേ കേട്ടിട്ടുള്ളത് കാക്കകൂട്ടില്‍ മുട്ടയിടുന്ന കുയിലിനെ കുറിച്ചാണ്. മുട്ട വിരിയുന്ന കുട്ടികള്‍ കാക്ക കുട്ടികളോടൊപ്പമാണ് കുയില്‍ കുട്ടിയും വളരുക. അവര്‍ സ്വന്തം കുഞ്ഞിനെപോലെ തന്നെ കുയിലിന്റെ കുഞ്ഞിനെയും പോറ്റിവളര്‍ത്തുകയും ചെയ്യും.

ഇപ്പോഴിതാ മറ്റൊരു പക്ഷിയുടെ കൂട്ടില്‍ വിരിഞ്ഞിറങ്ങിയ കുയിലിന്റെ കുഞ്ഞ് കൂട്ടിലുള്ള ബാക്കി മുട്ടകള്‍ താഴേക്കെറിഞ്ഞു കളയുന്ന ദൃശ്യമാണ് സോഷ്യലിടത്ത് നിറയുന്നത്. തൂവലുപോലുമില്ലാത്ത കുഞ്ഞിന്റെ പ്രവൃത്തിയാണ് വൈറലാകുന്നത്.

കാലും കഴുത്തുമൊന്നും ഉറയ്ക്കാത്ത കുഞ്ഞ് മുട്ടയെ തള്ളി കൂടിന് വെളിയിലേക്ക് കളയുന്നതാണ് ദൃശ്യം. മൂന്ന് മുട്ടകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് മുട്ടകളും താങ്ങിയെടുത്ത് ശ്രമകരമായി അവ പുറത്തേക്ക് കളയുകയാണ് കുയില്‍ കുഞ്ഞ്.


സ്വയം പ്രാപ്തി വരുന്നതിന് മുമ്പ് തന്നെ വിരിഞ്ഞിറങ്ങുന്നതിനു മുന്‍പ് തന്നെ മറ്റ് കുഞ്ഞുങ്ങളെ അതിവിദഗ്ധമായി ഇല്ലാതാക്കുന്ന കുയിലിന്റെ കുഞ്ഞ് നിസ്സാരക്കാരനല്ലെന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ അംഗുസാമിയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.