ഗീതു മോഹന്‍ദാസ് വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ. പടവെട്ടിനെ കുറിച്ച് ഗീതു മോശമായി സംസാരിച്ചുവെന്നാണ് ലിജു ആരോപിക്കുന്നത്. 2018ല്‍ ആയിരുന്നു പടവെട്ട് സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കുന്നത്. സണ്ണി വെയിന്റെ ഫ്‌ളാറ്റില്‍ താമസിച്ചാണ്…

നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനെതിരെ പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ. പടവെട്ടിനെ കുറിച്ച് ഗീതു മോശമായി സംസാരിച്ചുവെന്നാണ് ലിജു ആരോപിക്കുന്നത്.

2018ല്‍ ആയിരുന്നു പടവെട്ട് സിനിമയുടെ എഴുത്ത് പൂര്‍ത്തിയാക്കുന്നത്. സണ്ണി വെയിന്റെ ഫ്‌ളാറ്റില്‍ താമസിച്ചാണ് കഥ എഴുതിയത്. നിവിന്‍ പോളിയോട് കഥ പറഞ്ഞു. നിവിന്‍ അന്ന് അഭിനയിച്ചിരുന്ന സിനിമയുടെ സംവിധായികയായിരുന്ന ഗീതുവിന് കഥ കേള്‍ക്കണമെന്ന് പറഞ്ഞു. താന്‍ കഥ പറഞ്ഞു. ഇവിടെ താമസിക്കൂ അടുത്ത ദിവസം കഥ തുടര്‍ന്ന് കേള്‍ക്കാമെന്ന് ഗീതു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം വിളിച്ച ശേഷമാണ് കഥ കേട്ടത്. ആദ്യ പകുതിയില്‍ കറക്ഷന്‍സ് ഉണ്ട് എന്ന് പറഞ്ഞു. എന്നാല്‍ കൃത്യമായ വിശദീകരണം അവര്‍ പറഞ്ഞില്ല.

padavett-first-look-poster

കറക്ഷന്‍സ് ചെയ്തില്ലെങ്കില്‍ സെക്കന്‍ഡ് ഹാഫ് കേള്‍ക്കാന്‍ തയ്യാറെല്ലെന്നും ഇവര്‍ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി പല തവണ ഗീതുവിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആണ് കോവിഡ് വന്നത്. കഥ വീണ്ടും കേള്‍ക്കണമെന്ന് പിന്നീട് പറഞ്ഞെങ്കിലും ഗീതു കഥ കേള്‍ക്കുന്നതില്‍ വീണ്ടും താത്പര്യം കാണിച്ചില്ല. എന്നാല്‍ കഥ കേട്ട ശേഷം മറ്റുള്ള സിനിമ പ്രവര്‍ത്തകരോട് ഗീതു സിനിമയെ കുറിച്ച് മോശമായി പറഞ്ഞതായി അറിഞ്ഞുവെന്നാണ് ലിജു ആരോപിക്കുന്നത്. ഡബ്‌ള്യൂ.സി.സിയുടെ അധികാരം ഗീതു ദുരുപയോഗം ചെയ്‌തെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്വകാര്യ ഹോട്ടലില്‍ വെച്ച് നടന്ന ബര്‍ത്‌ഡേ പാര്‍ട്ടിയില്‍ വെച്ച് ഗീതുവിനെ കണ്ടു. ഗീതുവുമായി അര മണിക്കൂറോളം സംസാരിച്ചു. മദ്യ ലഹരിയില്‍ ഗീതു ഇതുവരെ ഉണ്ടായ പ്രശ്‌നങ്ങള്‍ പുറത്തു പറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാധ്യമങ്ങളോട് പറയുമെന്ന് ഗീതുവിനോട് വ്യക്തമാക്കി. നിവിന്‍ പോളിയും സണ്ണി വെയിനും തനിക്കൊപ്പം നിന്നു. ഗീതുവിനും ഒപ്പമുള്ളവര്‍ക്കും എന്തും ചെയ്യാനുള്ള ശേഷിയുണ്ടെന്നും ലിജു പറയുന്നു. ഗീതു മോഹന്‍ദാസിനെതിരെ എല്ലാ സംഘടനകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇദ്ദേഹം അറിയിച്ചു.