റിവ്യൂ ഇട്ടതിന്റെ പേരിൽ ജാതിപരമായി അധിക്ഷേപിച്ചു, വധഭീഷണി മുഴക്കി; ഉണ്ണി വ്ലോഗിന്റെ പരാതിയിൽ സംവിധായകനെതിരെ കേസ്

യുട്യൂബിൽ സിനിമ റിവ്യൂ ചെയ്യുന്ന ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസെടുത്തു. എളമക്കര പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന…

യുട്യൂബിൽ സിനിമ റിവ്യൂ ചെയ്യുന്ന ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസെടുത്തു. എളമക്കര പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയുടെ റിവ്യൂ ചെയ്തതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.

ഉണ്ണി വ്ലോഗ്സ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് ഉണ്ണി വ്ലോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. ഇതോടെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കോടതി ഉത്തരവ് വന്നതിന് ശേഷമാണ് പൊലീസ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ജനുവരിയിൽ ആണ് രാസ്ത എന്ന അനീഷ് അൻവർ ചിത്രം റിലീസ് ചെയ്തത്. അന്നേദിവസം തന്നെ റിവ്യു ഉണ്ണി വ്ലോ​ഗ്സ് റിവ്യൂ ചെയ്തിരുന്നു. ഇതിന് ശേഷം അനീഷ് അൻവർ തന്നെ വിളിച്ച ഫോൺകോൾ റെക്കോർഡ് ചെയത് ഉണ്ണി പുറത്തുവിടുകയായിരുന്നു. അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നു. ഉണ്ണി വ്ലോഗ്സിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായത്.